Times Kerala

പാലക്കാട് അനാശാസ്യത്തിന് പിടിയിലായ യുവതിക്ക് കോവിഡ് : രോഗം സ്ഥിരീകരിച്ചത് കുളപ്പുള്ളി മേഘ ലോഡ്ജിൽ നിന്ന് അറസ്റ്റ് ചെയ്ത സ്ത്രീക്ക്; ഒപ്പം പിടിയിലായ 10 പേരും നിരീക്ഷണത്തിൽ; നിരവധി പേർ ആശങ്കയിൽ

 
പാലക്കാട് അനാശാസ്യത്തിന് പിടിയിലായ യുവതിക്ക് കോവിഡ് : രോഗം സ്ഥിരീകരിച്ചത് കുളപ്പുള്ളി മേഘ ലോഡ്ജിൽ നിന്ന് അറസ്റ്റ് ചെയ്ത സ്ത്രീക്ക്; ഒപ്പം പിടിയിലായ 10 പേരും നിരീക്ഷണത്തിൽ; നിരവധി പേർ ആശങ്കയിൽ

പാലക്കാട്: ഷൊർണൂരിലെ ലോഡ്ജിൽ നിന്നും അനാശാസ്യ പ്രവര്‍ത്തനത്തിന് അറസ്റ്റിലായ യുവതിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അസം സ്വദേശിനിയായ 35-കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി കുളപ്പുള്ളി മേഘ ലോഡ്ജില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. അസം സ്വദേശിനികളായ രണ്ട് സ്ത്രീകളുൾപ്പെടെ 10 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട പത്തുപേരും റിമാൻഡിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. സ്ത്രീകൾ കണ്ണൂരിലും പുരുഷന്മാർ ആലത്തൂർ ജയിലിലുമാണ് കഴിയുന്നതെന്ന് പോലീസ് അറിയിച്ചു.

അസം സ്വദേശികളുൾപ്പെടെ നാല് സ്ത്രീകളെയും നാല് പുരുഷന്മാരെയും ലോഡ്ജ് ഉടമയെയും മാനേജരെയും സംഭവത്തിൽ അറസ്റ്റ് ചെയ്തിരുന്നു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നായിരുന്നു പരിശോധന. രോഗം സ്ഥിരീകരിച്ചതോടെ ഇവരെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് പോലീസ് പറഞ്ഞു. നിരീക്ഷണകേന്ദ്രമായി പ്രവർത്തിച്ചിരുന്ന ലോഡ്ജിലാണ് അനാശാസ്യപ്രവർത്തനം നടത്തിയിരുന്നതെന്ന് പോലീസ് പറയുന്നു. ഇവിടെയെത്തിയ സ്ത്രീക്ക് രോഗം സ്ഥിരീകരിച്ചതോടെ ലോഡ്ജിൽ അണുനശീകരണം നടത്തും.

Related Topics

Share this story