Times Kerala

പ്രീമെട്രിക് ഹോസ്റ്റലുകളില്‍ ട്യൂഷന്‍ ടീച്ചര്‍ ഒഴിവ്

 
പ്രീമെട്രിക് ഹോസ്റ്റലുകളില്‍ ട്യൂഷന്‍ ടീച്ചര്‍ ഒഴിവ്

പത്തനംതിട്ട: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പത്തനംതിട്ട, റാന്നി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികള്‍ക്കായുള്ള പ്രീമെട്രിക് ഹോസ്റ്റലുകളിലും പന്തളം, അടൂര്‍, തിരുവല്ല, മല്ലപ്പള്ളി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്കായുള്ള പ്രീമെട്രിക് ഹോസ്റ്റലുകളിലും 2019-20 അധ്യയന വര്‍ഷം യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിന് യോഗ്യരായവര്‍ക്ക് അപേക്ഷിക്കാം. ഹൈസ്‌കൂള്‍ ക്ലാസുകളില്‍ ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, നാച്ചുറല്‍ സയന്‍സ് (ബയോളജി), ഫിസിക്കല്‍ സയന്‍സ് (ഫിസിക്‌സ്, കെമിസ്ട്രി), സോഷ്യല്‍ സ്റ്റൗീസ് എന്നീ വിഷയങ്ങള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിന് അതത് വിഷയങ്ങളില്‍ ബിരുദവും ബിഎഡ്/ പിജിയും ഉണ്ടായിരിക്കണം. യു.പി വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുക്കുന്നതിന് പ്ലസ്ടു, പ്രീഡിഗ്രി, ടിടിസി/ഡിഗ്രി മതിയാകും.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ നിശ്ചയിച്ച്‌ നല്‍കുന്ന ടൈംടേബിള്‍ പ്രകാരം കുറഞ്ഞത് 30 മണിക്കൂര്‍ ട്യൂഷന്‍ എടുക്കണം. യു.പി ട്യൂഷന്‍ ടീച്ചര്‍ക്ക് പ്രതിമാസം 3000 രൂപയും ഹൈസ്‌കൂള്‍ ട്യൂഷന്‍ ടീച്ചര്‍ക്ക് 4000 രൂപയും പ്രതിമാസം ലഭിക്കും. എസ്.സി വിഭാഗത്തിലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ഈ മാസം 21നകം അതത് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം. ഫോണ്‍: തിരുവല്ല- 8547630038, മല്ലപ്പള്ളി-8547630039, ഇലന്തൂര്‍-8547630042, റാന്നി-8547630043, പന്തളം-8547630045, പറക്കോട്-8547630046.

Related Topics

Share this story