Nature

മദ്യവിരുദ്ധ പ്രവര്‍ത്തകയുടെ വരന്‍ വിവാഹ മണ്ഡപത്തില്‍ എത്തിയത് അടിച്ചു പൂസായി..! ഉടന്‍ തന്നെ വിവാഹം വേണ്ടന്നുവച്ചു യുവതി

ഒഡീഷയിലെ അറിയപ്പെടുന്ന മദ്യവിരുദ്ധ പ്രവര്‍ത്തകയുടെ വരന്‍ വിവാഹ മണ്ഡപത്തില്‍ എത്തിയത് അടിച്ചു പൂസായി. മദ്യത്തിന്‍റെ മണം പിടിച്ച വധു ഉടന്‍ തന്നെ വിവാഹം വേണ്ടന്നുവച്ചു.

ഒഡീഷ ജജ്‍പുര്‍ ജില്ലയിലെ 22 വയസ്സുകാരിയായ സംഗമിത്ര സേഥിയാണ് തന്‍റെ വിവാഹം വേണ്ടന്നുവച്ചത്. ഇതേ ജില്ലയില്‍ നിന്നു തന്നെയായിരുന്നു വരന്‍. 28 വയസ്സുകാരനായ വരന്‍ കൊല്‍ക്കത്തയില്‍ പാചകക്കാരന്‍ ആയി ജോലി നോക്കുകയായിരുന്നു.

വിവാഹത്തിന്‍റെ ചടങ്ങുകള്‍ പുരോഗമിക്കുന്നതിന് ഇടയ്‍ക്കാണ് നവവരനെ മദ്യം മണക്കുന്നുണ്ടെന്ന് സംഗമിത്ര കണ്ടുപിടിച്ചത്. ഉടന്‍ തന്നെ വരനെ കണക്കിന് ചീത്ത പറഞ്ഞതിന് ശേഷം സംഗമിത്ര മണ്ഡപത്തില്‍ നിന്ന് ഇറങ്ങിപ്പോക്കുകയായിരുന്നു.

രംഗം ശാന്തമാക്കാന്‍ കുടുംബക്കാര്‍ ശ്രമിച്ചെങ്കിലും സുഹൃത്തുക്കള്‍ സംഗമിത്രയ്‍ക്കൊപ്പം ഉറച്ചുനിന്നതോടെ വിവാഹം മുടങ്ങി. വിവാഹം നിശ്ചയിച്ച ചടങ്ങിന് വരന് നല്‍കിയ 71,000 രൂപയും ഒരു സ്വര്‍ണ മോതിരവും മാലയും തിരികെ വാങ്ങുകയും ചെയ്‍തു.

സ്വയംസഹായ സംഘത്തില്‍ പ്രവര്‍ത്തിക്കുന്ന സംഗമിത്ര രണ്ട് വര്‍ഷം മുന്‍പ് ഗ്രാമത്തിലെ മദ്യശാല സമരം ചെയ്‍ത്‍ അടപ്പിച്ചയാളാണ്.

You might also like

Comments are closed.