നെയ്യാറ്റിൻകരയിലെ ആത്മഹത്യയില്‍ വൻ വഴിത്തിരിവ്; ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ ഭര്‍ത്താവ് അടക്കം നാലുപേർ കസ്റ്റഡിയിൽ; ആത്മഹത്യകുറിപ്പ് കണ്ടെത്തി

നെയ്യാറ്റിൻകര:ജപ്തി നടപടിയെത്തുടർന്ന് നെയ്യാറ്റിൻകരയിലെ വീട്ടമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ വാൻ വഴിത്തിരിവ്. ആത്മഹത്യയ്ക്ക് ഉത്തരവാദി ഭർത്താവും ബന്ധുക്കളായ 2 സ്ത്രീകളുമെന്ന് വീട്ടമ്മയുടെ ആത്മഹത്യ കുറിപ്പില്‍ ആരോപണം. ജപ്തിയെത്തിയിട്ടും ഭർത്താവ് ചന്ദ്രൻ ഒന്നും ചെയ്തില്ലെന്ന് കുറിപ്പില്‍ ആരോപിക്കുന്നു . സ്ഥലം വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തെന്നും ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

സംഭവത്തില്‍ മരണപ്പെട്ട ലേഖയുടെ ഭര്‍ത്താവ് അടക്കം നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവിടെ മന്ത്രവാദമടക്കമുള്ള സംഭവങ്ങള്‍ നടന്നിരുന്നെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സ്ത്രീധനത്തിന്റെ പേരിലും മന്ത്രവാദത്തിന്റെ പേരിലും പീഡിപ്പിച്ചുവെന്ന് ലേഖയുടെ ആത്മഹത്യ കുറിപ്പിൽ പറയുന്നു. ആത്മഹത്യ ചെയ്ത മുറിയുടെ ചുമരിലാണ് കുറിപ്പ് ഒട്ടിച്ചിരുന്നത്. ലേഖയുടെ ഭര്‍ത്താവ് ചന്ദ്രനെയും അമ്മ കൃഷ്ണമ്മയെയും ചന്ദ്രന്റെ സഹോദരിയെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

You might also like

Leave A Reply

Your email address will not be published.