Times Kerala

കോവിഡിനെയും മറന്ന്, കരിപ്പൂരിൽ രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തി; ക്വാറന്‍റീനിൽ കഴിയുന്നവരുടെ വീട്ടിലെത്തി സല്യൂട്ട് ചെയ്ത് കേരള പൊലീസ്

 
കോവിഡിനെയും മറന്ന്, കരിപ്പൂരിൽ രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തി; ക്വാറന്‍റീനിൽ കഴിയുന്നവരുടെ വീട്ടിലെത്തി സല്യൂട്ട് ചെയ്ത് കേരള പൊലീസ്

കോഴിക്കോട്: കേരളത്തെ ഒന്നാകെ ഞെട്ടിച്ച ദുരന്തമാണ് വെള്ളിയാഴ്ച കരിപ്പൂരിൽ ഉണ്ടായത്. രൂക്ഷമായി വ്യാപിക്കുന്ന കൊറോണ വൈറസിനെ പോലും മറന്ന് അപകടം നടന്ന ഉടൻ തന്നെ ഓടിയെത്തിയ നാട്ടുകാരാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്. കൊറോണ സാമൂഹിക അകലം പോലും പാലിക്കാതെ വീണുകിടന്നവരെ പൊക്കിയെടുത്ത് രക്ഷിച്ച ഇവരെ എത്ര പ്രശംസിച്ചാലും മതിവരില്ല. അപകടത്തിൽപ്പെട്ട രണ്ട് പേർക്ക് കൊറോണ സ്ഥീരികരിച്ചതോടെ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവരോട് ക്വാറന്റൈനിൽ പോകാൻ ആരോ​ഗ്യവകുപ്പ് നിർദ്ദേശിച്ചിരുന്നു.

ഇപ്പോൾ കരിപ്പൂരിലെ വിമാനാപകടം നടന്നപ്പോൾ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയവരെ സല്യൂട്ട് ചെയ്ത് ആദരിക്കുകയാണ് കേരള പൊലീസ്. ക്വാറൻറീനിൽ കഴിയുന്നവരുടെ വീട്ടിലെത്തിയാണ് ആദര സൂചകമായി സല്യൂട്ട് നൽകിയത്. ഈ ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയാണ്.

Related Topics

Share this story