Nature

പമ്പാ ഡാമിന്റെ ഷട്ടറുകള്‍ അടച്ചു

പത്തനംതിട്ട : ഞായറാഴ്ച ഉച്ചയോടെ തുറന്ന പമ്പാ ഡാമിന്റെ ഷട്ടറുകള്‍ അടച്ചു . ജലനിരപ്പ് ഉയർന്നതിനെ തുടര്‍ന്ന് ഇന്നലെ തുറന്ന ആറ് ഷട്ടറുകളാണ് ഇന്ന് പുലര്‍ച്ചെ അടച്ചത് . ഇതോടെ പത്തനംതിട്ട, ആലപ്പുഴ ജില്ലകള്‍ക്ക് ആശങ്ക ഒഴിഞ്ഞു .

ഡാമിന്റെ ആറ് ഷട്ടറുകള്‍ 60 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 82 ക്യുബിക് മീറ്റര്‍ അധികജലമാണ് ഇന്നലെ ഒഴുക്കിവിട്ടത് . ഡാമില്‍നിന്ന് തുറന്നുവിടുന്ന വെള്ളം പമ്പാ ത്രിവേണിയിലാണ് പമ്പാനദിയില്‍ ചേരുന്നത് . അവിടംമുതല്‍ നദിയിലെ ജലനിരപ്പ് ഉയരുകയും ചെയ്തു.

പ്രദേശത്ത് മഴയ്ക്ക് ശമനമുണ്ടാകുകയും ഡാമിലേക്കുള്ള നീരൊഴുക്ക് കുറയുകയും ചെയ്തിരുന്നു . ഈ സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് നിയന്ത്രണവിധേയമായതിനെ തുടര്‍ന്നാണ് തുറന്ന ആറ് ഷട്ടറുകളും അടച്ചത്.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.