Nature

മഹാരാഷ്ട്രയില്‍ ഇന്ന് 12,248 പേര്‍ക്ക് കോവിഡ്; 390 പേർ മരിച്ചു 

മുംബൈ : മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം കുതിച്ചുയരുന്നു. ഇന്നലെ 12,248 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 5,15,332 ആയി . 390 മരണങ്ങള്‍കൂടി ഇന്ന് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതോടെ സംസ്ഥാനത്തെ കോവിഡ് ആകെ മരണം 17,757 ആയി.

13,348 പേര്‍ മഹാരാഷ്ട്രയില്‍ ഇന്ന് രോഗമുക്തി നേടി . ഇതോടെ  രോഗമുക്തി നേടിയവരുടെ എണ്ണം 3,51,710 ആയി .

മുംബൈയില്‍ ഇന്ന് 1066 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത് . 48 മരണങ്ങളും ഇന്ന് മുംബൈയില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഇതോടെ മുംബൈയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,23,397 ആയി. 6796 പേരാണ് മുംബൈയില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 96,586 പേര്‍ ഇതുവരെ രോഗമുക്തി നേടി ആശുപത്രി വിട്ടിട്ടുണ്ട്.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.