Nature

പമ്പാ ഡാമിന്റെ ആറ് ഷട്ടറുകൾ തുറന്നു; വെള്ളപ്പൊക്കഭീഷണിയില്ല

സീതത്തോട് : ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പമ്പാ ഡാം ഞായറാഴ്ച തുറന്നു. ഡാമിന്റെ ആറ് ഷട്ടറുകൾ 60 സെന്റിമീറ്റർ വീതം ഉയർത്തി സെക്കൻഡിൽ 82 ക്യുബിക് മീറ്റർ ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത് . ഡാമിലെ ജലനിരപ്പ് നിയന്ത്രണവിധേയമാകുംവരെ ഇത് തുടരും .

പ്രദേശത്ത് മഴ ശക്തമാകുകയും ഡാമിലേക്കുള്ള നീരൊഴുക്ക് വർധിക്കുകയും ചെയ്താൽ അടുത്ത ഘട്ടത്തിൽ കൂടിയ അളവിൽ വെള്ളം തുറന്നുവിടേണ്ടിവരുമെന്നാണ് അധികൃതർ നൽകുന്ന സൂചന. പമ്പാ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതും ഡാമിൽനിന്ന് കക്കി അണക്കെട്ടിലേക്കുള്ള ഭൂഗർഭതുരങ്കത്തിലൂടെയുള്ള ഒഴുക്ക് കുറഞ്ഞതും കണക്കിലെടുത്താണ് ഞായറാഴ്ച രണ്ടുമണിയോടെ ഡാം തുറന്നത് .

ഇതോടെ ഞായറാഴ്ച വൈകി പമ്പാനദിയിൽ 30-40 സെന്റിമീറ്റർ ജലനിരപ്പ് ഉയർന്നു. ഡാമിൽനിന്ന് തുറന്നുവിടുന്ന വെള്ളം പമ്പാ ത്രിവേണിയിലാണ് പമ്പാനദിയിൽ ചേരുന്നത്. അവിടംമുതൽ നദിയിലെ ജലനിരപ്പ് ഉയരുകയും ചെയ്തു. ആദ്യം രണ്ട് ഷട്ടറുകൾ മാത്രമാണ് തുറന്നത്. അതേസമയം ഇപ്പോൾ വെള്ളം തുറന്നുവിട്ടതിലൂടെ ജനവാസകേന്ദ്രങ്ങളിൽ വെള്ളപ്പൊക്കഭീഷണിക്കിടയാക്കില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.