Nature

കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ ഒരാൾക്ക് കോവിഡ്

കോഴിക്കോട് : കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ് ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു . കോഴിക്കോട്ട് ചികിത്സയിലുള്ള വടകര വില്യാപ്പള്ളി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത് . ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു . ഇയാളെ ഐസൊലേഷൻ വാർഡിലേക്കു മാറ്റി. വിമാനാപകടത്തിൽ ഇദ്ദേഹത്തിന്റെ ഇരു കാലുകളും ഒടിഞ്ഞിരുന്നു . വിമാനാപകടത്തിൽ മരിച്ച മലപ്പുറം വളാഞ്ചേരി സ്വദേശിക്കും കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചിരുന്നു . തുടർന്ന് കോവിഡ് മാനദണ്ഡം അനുസരിച്ചാണ് മൃതദേഹം സംസ്കരിച്ചത് .

കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സയിലുണ്ടായിരുന്ന 48 പേർ ഇന്നലെ ആശുപത്രി വിട്ടു. ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില അതിഗുരുതരമായി തുടരുകയാണ് . കുറ്റിപ്പുറം സ്വദേശി ചോഴിമഠത്ത് ഹംസ, നാദാപുരം സ്വദേശി അഷ്റഫ് എന്നിവരാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇരുവരെയും സ്വകാര്യാശുപത്രികളിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.