Nature

ഇനി വിവാഹ, മരണാനന്തര ചടങ്ങുകൾ നടത്താൻ പോലീസിന്റെ അനുമതി വേണം

കുറ്റിപ്പുറം : കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വിവാഹം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയവ നടത്താൻ ഇനി പോലീസിന്റെ അനുമതി വേണം . കോവിഡ് വ്യാപനം നിയന്ത്രിക്കാനുള്ള ചുമതല പോലീസിനു നൽകിയ സാഹചര്യത്തിലാണ് സ്റ്റേഷൻ ഓഫീസർമാർക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകിയത് . രണ്ടാഴ്ചയ്ക്കകം രോഗവ്യാപനത്തോത് നിയന്ത്രണവിധേയമാക്കണമെന്ന നിർദേശവും പോലീസിനു നൽകിയിട്ടുണ്ട് .

മരണം നടന്നാൽ വിവരം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണം . വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് മുൻകൂർ അനുമതി വാങ്ങണം . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ ചടങ്ങുകൾ നടത്തൂ എന്ന സമ്മതപത്രം വീട്ടുകാർ നൽകണം. വീട്ടുകാരെക്കൂടാതെ പുറത്തുനിന്നുള്ള ആളുകൾ പങ്കെടുക്കുന്ന ഏതു ചടങ്ങും പോലീസിനെ അറിയിക്കേണ്ടതാണ് .

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.