Nature

സംസ്ഥാനത്ത് ഇന്നും അതിശക്ത മഴയ്ക്ക് സാധ്യത;വിവിധ ജില്ലകളിൽ ഓറഞ്ച് അലെർട്

തിരുവനന്തപുരം : സംസ്ഥാനത്ത്ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു . ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ചു .

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട പുതിയ ന്യൂനമർദത്തിന്റെ സ്വാധീനം മൂലമാണ് കനത്തമഴ തുടരുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ കെ. സന്തോഷ് വ്യക്തമാക്കി . ഒഡിഷ-ആന്ധ്രാപ്രദേശ് തീരത്താണ് ന്യൂനമർദം രൂപംകൊണ്ടിരിക്കുന്നത് . ചൊവ്വാഴ്ചയോടെ മഴയുടെ ശക്തിയും കാറ്റിന്റെ വേഗവും കുറഞ്ഞേക്കും. മത്സ്യബന്ധനത്തിനുള്ള വിലക്ക് തിങ്കളാഴ്ചത്തേക്കുകൂടി നീട്ടിയിട്ടുണ്ട് .

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.