Times Kerala

ആദ്യ ഐസിസി വനിതാ മാച്ച് റഫറിയായി ലക്ഷ്മി

 
ആദ്യ ഐസിസി വനിതാ മാച്ച് റഫറിയായി ലക്ഷ്മി

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) ആദ്യ വനിതാ മാച്ച് റഫറിയെന്ന ബഹുമതി മുന്‍ ഇന്ത്യന്‍ താരം കൂടിയായ ജിഎസ് ലക്ഷ്മിക്ക്. ഇതോടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ മാച്ച് റഫറിയാകാന്‍ ലക്ഷ്മിക്ക് സാധിക്കും. 2008-09 സീസണില്‍ വനിതകളുടെ മൂന്ന് ആഭ്യന്തര ക്രിക്കറ്റ് മത്സരം ലക്ഷ്മി നിയന്ത്രിച്ചിരുന്നു. ക്ലയര്‍ പൊളോസാക് എന്ന ഓസ്‌ട്രേലിയന്‍ വനിതാ അമ്പയര്‍ ഈ മാസം ആദ്യം പുരുഷന്‍മാരുടെ മത്സരം നിയന്ത്രിച്ചതിന് പിന്നാലെയാണ് ഐസിസിയുടെ മറ്റൊരു തീരുമാനം.

Related Topics

Share this story