Nature

ഫേസ്‌ബുക്ക് വഴി ഭാര്യക്ക് മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ

ബെംഗളുരു: ഫേസ്‌ബുക്ക് വഴി ഭാര്യയെ മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. കർണാടകയിലെ ഉഡുപ്പി ജില്ലയിലെ ശിർവ ഗ്രാമത്തിലെ ഷെയ്ഖ് മുഹമ്മദ് സലീമിനെയാണ് (38) പൊലീസ് അറസ്റ്റ് ചെയ്‌തത്. 2010ൽ വിവാഹിതനായ മുഹമ്മദ് സലീം പിന്നീട് ഭാര്യക്കും മകൾക്കുമൊപ്പം സൗദി അറേബ്യയിലെ ദമ്മത്തിലേക്ക് താമസം മാറ്റിയിരുന്നു.

എന്നാൽ, ഈ മാസം മൂന്നിന് ഇയാൾ കുടുംബത്തെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയോടൊപ്പം മുംബൈയിലെത്തുകയും ഇതറിഞ്ഞ ഭാര്യ പോലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈയിലെ ഷിർവയിൽ നിന്നും കഴിഞ്ഞ വെള്ളിയാഴ്‌ച ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഫേസ്ബുക്ക് പോസ്റ്റിലൂടെ സലീം മുത്തലാഖ് ചൊല്ലിയതായാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. അറസ്റ്റിലായ പ്രതിയെ ബെംഗളുരു കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.