Times Kerala

തിരുവനന്തപുരം ജില്ലയിലെ പുതിയ കണ്ടെയിൻമെന്റ് സോണുകൾ

 
തിരുവനന്തപുരം ജില്ലയിലെ പുതിയ കണ്ടെയിൻമെന്റ് സോണുകൾ

തിരുവനന്തപുരം: നെയ്യാറ്റിൻകര മുൻസിപാലിറ്റിയിലെ പുത്തനമ്പലം, മൂന്നുകല്ലിൻമൂട്, ടൗൺ, വഴിമുക്ക് എന്നീ വാർഡുകളെ കണ്ടെയിൻമെന്റ് സോണായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. അണ്ടൂർകോണം ഗ്രാമപഞ്ചായത്തിലെ കരിച്ചറ വാർഡ്, തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ കണിയരങ്കോട്, പനക്കോട്, തൊളിക്കോട്, നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ഡീസന്റ്മുക്ക്, വെള്ളറട ഗ്രാമപഞ്ചായത്തിലെ അഞ്ചുമരൻകാല, കിളിയൂർ, മണൂർ, പൊന്നമ്പി, മണത്തോട്ടം, പനച്ചുമൂട്, കൃഷ്ണപുരം, വേങ്കോട്, പഞ്ചക്കുഴി, തിരുവനന്തപുരം കോർപ്പറേഷനിലെ കാലടി(കാലടി സൗത്ത്- മരുതര, ഇളംതെങ്, പരപ്പച്ചൻവിള, കരിപ്ര, വിട്ടിയറ, കവലി ജംഗ്ഷൻ എന്നീ പ്രദേശങ്ങൾ മാത്രം), കുര്യാത്തി (റൊട്ടിക്കട, കെ എം മാണി റോഡ് എന്നീ പ്രദേശങ്ങൾ മാത്രം), കുടപ്പനക്കുന്ന് (ഹാർവിപുരം കോളനി മാത്രം) എന്നീ വാർഡുകളെയും കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തി. ഈ പ്രദേശങ്ങളോട് ചേർന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലർത്തണം.

ഈ പ്രദേശങ്ങളിൽ നിശ്ചയിച്ചിരുന്ന പൊതുപരീക്ഷകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താൻ പാടില്ല. കണ്ടെയിൻമെന്റ് സോണുകളിൽ ഒരുതരത്തിലുള്ള ലോക്ക്ഡൗൺ ഇളവുകളും ബാധകമായിരിക്കില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

കണ്ടെയിന്‍മെന്റ് സോണിൽ നിന്നും ഒഴിവാക്കിയ പ്രദേശങ്ങൾ 

വിളപ്പില്‍ ഗ്രാമപഞ്ചായത്തിലെ ചൊവള്ളൂര്‍, വിളപ്പില്‍ശാല, കിഴുവില്ലം ഗ്രാമപഞ്ചായത്തിലെ അരിക്കതവര്‍, കുറക്കട, മുടപുരം, വൈദ്യന്റെമുക്ക്, മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കണ്ടല, പഴയക്കുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തിലെ തട്ടത്തുമല, പരണ്ടക്കുന്ന്, ഷെഡില്‍കട, മഞ്ഞപ്ര, കരകുളം ഗ്രാമപഞ്ചായത്തിലെ ഏണിക്കര, ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ തൊക്കാട് എന്നീ വാര്‍ഡുകളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.

Related Topics

Share this story