Times Kerala

പതിനാറുകാരിയെ അശ്ളീല വീഡിയോകൾ കാണിച്ച് മാതൃസഹോദരിയും കാമുകനും ചേർന്ന് പീഡിപ്പിച്ചു; അറസ്റ്റിലായ പ്രതികൾക്ക് കോവിഡ്

 
പതിനാറുകാരിയെ അശ്ളീല വീഡിയോകൾ കാണിച്ച്  മാതൃസഹോദരിയും കാമുകനും ചേർന്ന് പീഡിപ്പിച്ചു; അറസ്റ്റിലായ പ്രതികൾക്ക് കോവിഡ്

പൂനെ: പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മാതൃസഹോദരിയും കാമുകനും അറസ്റ്റിൽ. കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ അമ്മയാണ് പരാതിയിലാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി.കഴിഞ്ഞ ഏപ്രിലിൽ തന്റെ നാല് മക്കളെ ഉന്ദ്രിയിലെ സഹോദരിയുടെ വീട്ടിലാക്കിയിരുന്നു, ഈ കാലയളവിലാണ് സഹോദരിയുടെ കാമുകൻ ആ വീട്ടിലെത്തിയത്, തുടർന്ന് യുവതിയും കാമുകനും ചേർന്ന് 16കാരിയെ അശ്ലീല വീഡിയോകൾ കാണിക്കുകയും, ലൈംഗികമായി പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കൗമാരക്കാരി താൻ നേരിട്ട ദുരനുഭവത്തെക്കുറിച്ച് അമ്മയോട് പറഞ്ഞത്. തുടർന്ന് പെൺകുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു. വെള്ളിയാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. അതേസമയം, ഇരുവർക്കും കൊവിഡ് സ്ഥിരീകരിച്ചെന്നും, ചികിത്സയ്ക്കായി ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Related Topics

Share this story