Times Kerala

കനത്ത മഴ തുടരുന്നു; മലപ്പുറം ജില്ലയില്‍ 21 ക്യാമ്പുകളിലായി 1003 പേര്‍

 
കനത്ത മഴ തുടരുന്നു; മലപ്പുറം ജില്ലയില്‍ 21 ക്യാമ്പുകളിലായി 1003 പേര്‍

മലപ്പുറം: കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ ജില്ലയില്‍ വിവിധ താലൂക്കുകളിലായി 21 ക്യാമ്പുകള്‍ തുടരുന്നു. മൂന്ന് ക്യാമ്പുകള്‍ അവസാനിച്ചു. നിലമ്പൂര്‍ താലൂക്കിലെ അകമ്പാടം ഡിയു-എ കോളജ്, എം. എം. എം എ.എല്‍.പി. എസ് വെളുമ്പിയംപാടം, ഏറനാട് താലൂക്കിലെ വെണ്ടേക്കുംപൊയില്‍ സാംസ്‌കാരികനിലയം എന്നീ ക്യാമ്പുകളാണ് അവസാനിച്ചത്.

വെണ്ടേക്കുംപൊയില്‍ സാംസ്‌കാരിക നിലയത്തിലെ ആളുകളെ മൂലേപ്പാടം ജി. എല്‍. പി. എസിലേക്ക് മാറ്റിയിട്ടുണ്ട്. ജില്ലയിലെ 21 ക്യാമ്പുകളില്‍ 321 കുടുംബങ്ങളിലായി 1003 പേരാണ് കഴിയുന്നത്.

നിലമ്പൂര്‍ താലൂക്കില്‍ പോത്തുകല്ലില്‍ സിറ്റി ഓഡിറ്റോറിയം, കാരാക്കോട് ആര്‍. എം. എ യു. പി. എസ്, ഭൂദാനം എല്‍.പി സ്‌കൂള്‍, എടക്കര ജി.എച്ച്.എസ്എസ്, എരുമമുണ്ട നിര്‍മ്മല ഹൈസ്‌കൂള്‍, പൂളപ്പാടം ജി.എല്‍.പി.എസ്, നെടുങ്കയം ട്രൈബല്‍ എല്‍.പി സ്‌കൂള്‍, പുള്ളിയില്‍ ജി.എല്‍.പി.എസ്, കരുവാരകുണ്ട് എച്ച്.എസ്.എസ്, ജി.എല്‍.പി.എസ് പാറശ്ശേരി, പോത്തുകല്ലിലെ ഗ്രാമപ്രകാശിനി വായനശാല, ഞെട്ടിക്കുളം എ. യു. പി. എസ് എന്നിവയും ഏറനാട് താലൂക്കില്‍ കൂരാംകല്ല് അങ്കണവാടി, മൂലേപ്പാടം ജി. എല്‍. പി. എസ്, ഈന്തുംപള്ളി ക്രഷര്‍ ക്വാട്ടേഴ്‌സ്, ഓടക്കയം ജി.യു.പി.എസ്, പെരിന്തല്‍മണ്ണയില്‍ എ.എം.യു.പി.എസ് കൂട്ടില്‍, എം.ജെ അക്കാദമി, കൊണ്ടോട്ടിയില്‍ ജി.എം.യു.പി.എസ് കൊണ്ടോട്ടി, ജി.എച്ച്.എസ്.എസ് വാഴക്കാട് പൊന്നാനി താലൂക്കില്‍ പൊന്നാനി നഗരം എം.ഇ.എസ് എച്ച്.എച്ച്.എസ് എന്നീ ക്യാമ്പുകളാണ് ജില്ലയില്‍ തുടരുന്നത്. നിലമ്പൂര്‍ താലൂക്കില്‍ 12 ക്യാമ്പുകളും, ഏറനാട് താലൂക്കില്‍ നാല് ക്യാമ്പുകളും പെരിന്തല്‍മണ്ണയില്‍ രണ്ട് ക്യാമ്പുകളും കൊണ്ടോട്ടിയില്‍ രണ്ട് ക്യാമ്പുകളും പൊന്നാനിയില്‍ ഒരു ക്യാമ്പുമാണുള്ളത്.

Related Topics

Share this story