Times Kerala

മലവെള്ളപ്പാച്ചിലില്‍ ആനയുടെ ജഡം കാഞ്ഞിരപ്പുഴയില്‍ ഒഴുകിയെത്തി

 
മലവെള്ളപ്പാച്ചിലില്‍ ആനയുടെ ജഡം കാഞ്ഞിരപ്പുഴയില്‍ ഒഴുകിയെത്തി

തൃശൂർ: കൊടുങ്ങല്ലൂരില്‍ മലവെള്ളപ്പാച്ചിലില്‍ ആനയുടെ ജഡം ഒഴുകിയെത്തി. 20നും 25നും ഇടയില്‍ പ്രായമുള്ള ആനയുടെ ജഡമാണ് ശക്തമായ മലവെള്ളപ്പാച്ചിലില്‍ കാഞ്ഞിരപ്പുഴയില്‍ ഒഴുകിയെത്തിയത്. ഒരാഴ്ചയില്‍ താഴെ പഴക്കമുള്ള ജഡമാണ്വ ഒഴികിയെത്തിയതെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. ഉദ്യോഗസ്ഥർ വടം കെട്ടി ജഡം കരക്കടുപ്പിക്കുകയായിരുന്നു. മലയാറ്റൂർ മഹാഗണി തോട്ടത്തിൽ നിന്ന് ശക്തമായ ഒഴുക്കിൽപ്പെട്ടാണ് ആന അപകടത്തിൽ പെട്ടത്. കാലടിയിൽ ആനയുടെ ജഡം കണ്ടെത്തിയപ്പോൾ തന്നെ വനംവകുപ്പിന്‍റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് മാഞ്ഞാലി പുഴ വഴി പറവൂർ ഗോതുരുത്തിലെത്തി അവിടെ നിന്ന് കാഞ്ഞിരപ്പുഴയിൽ അടിയുകയായിരുന്നു. വനം വകുപ്പിന്‍റെ പരിശോധനകൾക്ക് ശേഷം ജഡം സംസ്കരിക്കും.

Related Topics

Share this story