Times Kerala

നാളെയുടെ വാഗ്‌ദനമായി ജെയ്ദനും സംഘവും; കയ്യടി നേടി കൊന്നപ്പൂക്കളും മാമ്പഴവും

 
നാളെയുടെ വാഗ്‌ദനമായി ജെയ്ദനും സംഘവും; കയ്യടി നേടി കൊന്നപ്പൂക്കളും മാമ്പഴവും

ബാലതാരങ്ങളായി സിനിമയിൽ എത്തി പിന്നെ മലയാള സിനിമയുടെ അഭിഭാജ്യ ഘടകമായി മാറിയ നിരവധി താരങ്ങൾ ഉണ്ട്. അവരുടെ പിന്മുറക്കാരായ മാറുകയാണ് കൊന്നപ്പൂക്കളും മാമ്പഴവും എന്ന ചിത്രത്തിലൂടെ ജയ്ഡനും കൂട്ടരും. നിരവധി ദേശിയ അന്തർദേശിയ ചലച്ചിത്ര മേളകളിൽ ഇതിനോടകം തന്നെ പ്രദർശിപ്പിച്ച കൊന്നപ്പൂക്കളും മാമ്പഴവും എന്ന കുഞ്ഞു ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തി.നാളെയുടെ വാഗ്‌ദനമായി ജെയ്ദനും സംഘവും; കയ്യടി നേടി കൊന്നപ്പൂക്കളും മാമ്പഴവും

ടോപ്പ് സിംഗർ എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായ ജയ്ഡൻ ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിൽ ഒരാൾ. പൂർണമായി കുട്ടികളെ ജീവിതത്തെയും അവരുടെ സന്തോഷങ്ങളെയും ചുറ്റിപ്പറ്റി നടക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഭിലാഷ് എസ് ആണ്. വില്ലേജ് ടാക്കീസ് പ്രൊഡക്ഷന്റെ ബാനറിൽ നീന ബി ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് റഷ്യയിൽ ചിത്രം സെമി ഫൈനലിസ്റ്റ് ആയിരുന്നു. ആദർശ് കുര്യൻ ആണ് ക്യാമറയും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത്. സംഗീത സംവിധാനം ഷാരൂൺ സലിം.  മെയിൻസ്ട്രീം ആപ്പ് വഴി ആണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

Related Topics

Share this story