Times Kerala

”ചിക്കന്‍പോക്‌സ്” മുഹമ്മദ് അമീർ ലോകകപ്പ് ടീമിൽ നിന്ന് പുറത്തേക്ക്..

 
”ചിക്കന്‍പോക്‌സ്”  മുഹമ്മദ് അമീർ ലോകകപ്പ് ടീമിൽ നിന്ന് പുറത്തേക്ക്..

കറാച്ചി:ഏകദിന ലോകകപ്പിനുള്ള പാകിസ്താന്‍ ടീമില്‍ ഇടം നേടാമെന്ന പേസ് ബൗളര്‍ മുഹമ്മദ് അമീറിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി. പാകിസ്താന്‍ പ്രഖ്യാപിച്ച ലോകകപ്പ് ടീമില്‍ ഇടം പിടിക്കാന്‍ സാധിക്കാതിരുന്ന അമീറിനെ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. മികച്ച പ്രകടനം പുറത്തെടുത്താല്‍ ലോകകപ്പ് ടീമില്‍ താരത്തെ ഉള്‍പ്പെടുത്താനായിരുന്നു പാകിസ്താന്റെ പദ്ധതി. എന്നാല്‍ അസുഖം താരത്തിന് തിരിച്ചടിയായി. രണ്ടാം ഏകദിനം അണുബാധയെത്തുടര്‍ന്ന് താരത്തിന് കളിക്കാന്‍ സാധിച്ചില്ല. മൂന്നാം മത്സരത്തിന് തയ്യാറെടുക്കവെ താരത്തിന് ചിക്കന്‍ പോക്‌സ് പിടിച്ചു.ഇതോടെ ചുരുങ്ങിയത് 20 ദിവസത്തെ വിശ്രമം അമീറിന് വേണ്ടിവരും. ഈ മാസം 30നാണ് ലോകകപ്പ് ആരംഭിക്കുന്നത്. ദിവസങ്ങള്‍ മാത്രം ശേഷിക്കെ ലോകകപ്പ് ടീമില്‍ സ്ഥാനം പിടിക്കുക താരത്തിന് അസാധ്യനായ കാര്യമാണ്.

Related Topics

Share this story