Times Kerala

മോദിയുടെ പക്കോഡ പരാമര്‍ശം; കോളേജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ മോദിയുടെ വേ​ദി​ക്കു സ​മീ​പം പ​ക്കോ​ഡ വി​റ്റു പ്ര​തി​ഷേ​ധിച്ചു

 
മോദിയുടെ പക്കോഡ പരാമര്‍ശം; കോളേജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ മോദിയുടെ വേ​ദി​ക്കു സ​മീ​പം പ​ക്കോ​ഡ വി​റ്റു പ്ര​തി​ഷേ​ധിച്ചു

ച​ണ്ഡീ​ഗ​ഡ്: ലോക്സഭാ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലെത്തിനില്‍ക്കുമ്ബോള്‍ പ്രചരണ ചൂടിലാണ് മുന്നണികള്‍. ഏറ്റവുംകൂടുതല്‍ വോട്ടര്‍മാരെ ചുരുങ്ങിയ സമയംകൊണ്ട് കാണാനുള്ള ശ്രമത്തിലാണ് നേതാക്കള്‍. ച​ണ്ഡി​ഗ​ഡിലായിരുന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചരണ പരിപാടി.

മോദിയുടെ പക്കോഡ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച്‌ കോളേജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ മോദിയുടെ വേ​ദി​ക്കു സ​മീ​പം പ​ക്കോ​ഡ വി​റ്റു പ്ര​തി​ഷേ​ധിച്ചു. ‘മോ​ദി പ​ക്കോ​ഡ’ എന്ന പേരില്‍ പക്കോഡ വിറ്റ 12 വി​ദ്യാ​ര്‍​ഥി​ക​ളെ പോലീസ് അറസ്റ്റ് ചെയ്തു.

Related Topics

Share this story