കേരളത്തിലെ വിദ്യാഭ്യാസ വകുപ്പുകള്‍ ഏകീകരിക്കുന്നു

തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ വകുപ്പുകള്‍ ഏകീകരിക്കുന്നു. വിവിധ വിദ്യാഭ്യാസ വകുപ്പുകളുടെ ഏകീകരണ നടപടികള്‍ക്ക് അടുത്ത അധ്യയന വര്‍ഷം തുടക്കമാകും. പൊതു വിദ്യാഭ്യാസം, ഹയര്‍ സെക്കന്‍ററി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി വകുപ്പുകള്‍ ഒരു ഡയറക്ടറുടെ കീഴില്‍ കൊണ്ട് വരും

ഖാദര്‍ കമ്മിറ്റി ശുപാര്‍ശയ്ക്കെതിരെ ഹയര്‍ സെക്കന്‍ററി അധ്യാപകര്‍ കടുത്ത പ്രതിഷേധത്തിലാണ്. എന്നാല്‍, കമ്മിറ്റിയുടെ ചില ശുപാര്‍ശകളും ഇത്തവണ നടപ്പാക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ ശ്രമം. ഹെഡ് മാസ്റ്ററും പ്രിന്‍സിപ്പലും ഉള്ള സ്കൂളിലെ സ്ഥാപനമേധാവിയുടെ ചുമതല പ്രിന്‍സിപ്പലിന് നല്കണമെന്നാണ് ശുപാര്‍ശയിലുള്ളത്.

മൂന്നു പരീക്ഷ ഭവനകളും ഒരു കുടക്കീഴില്‍ വരും. അധ്യാപകരുടെ പുനര്‍ വിന്യാസം അടക്കം എതിര്‍പ്പ് കൂടുതല്‍ ഉള്ള ശുപാര്‍ശകളില്‍ തീരുമാനം ഉടന്‍ ഉണ്ടാകില്ല. 20 ന് അധ്യാപക സംഘടനകളുമായി ഈ വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തും.

Loading...
You might also like

Leave A Reply

Your email address will not be published.