Times Kerala

മൂന്നു മിനിട്ടിനുള്ളിൽ 100 യോഗ പോസുകള്‍; ലോക റെക്കോര്‍ഡ് തിരുത്തിയത് ഏഴാം ക്ലാസുകാരി

 
മൂന്നു മിനിട്ടിനുള്ളിൽ 100 യോഗ പോസുകള്‍; ലോക റെക്കോര്‍ഡ് തിരുത്തിയത് ഏഴാം ക്ലാസുകാരി

വെറും മൂന്ന് മിനിറ്റ് കൊണ്ട് നൂറ് യോഗ പോസുകള്‍, കേൾക്കുമ്പോൾ ആശ്ചര്യം തോന്നുന്നുണ്ടാകും എന്നാൽ സംഗതി സത്യമാണ്. ലോക റെക്കോഡ് നേടിയ പതിനൊന്നുകാരിയാണ് യോഗ പരിശീലിക്കുന്നവരെയൊക്കെ മൂന്ന് മിനിറ്റ് കൊണ്ട് 100 പോസുകൾ ചെയ്തു അമ്പരപ്പിച്ചിരിക്കുന്നത്. സമൃദ്ധി കാലിയ എന്ന കൊച്ചു മിടുക്കിയാണ് ഈ നേട്ടം കൈവരിച്ചത്. ഇന്ത്യന്‍ വംശജയായ സമൃദ്ധി ദുബായിലെ അംബാസിഡര്‍ സ്‌കൂളില്‍ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.മൂന്നു മിനിട്ടിനുള്ളിൽ 100 യോഗ പോസുകള്‍; ലോക റെക്കോര്‍ഡ് തിരുത്തിയത് ഏഴാം ക്ലാസുകാരി

ബുര്‍ജ് ഖലീഫയിലെ വ്യൂവിങ് ഡെക്കിലായിരുന്നു സമൃദ്ധിയുടെ പ്രകടനം. യോഗയില്‍ സമൃദ്ധിയുടെ മൂന്നാമത്തെ ലോക റെക്കോഡാണിത്, ഒരു മാസത്തിനിടെ നേടുന്ന രണ്ടാമത്തെ റെക്കോഡും. ഏറ്റവും വേഗത്തില്‍ കുറഞ്ഞ സ്ഥലത്ത് ഏറ്റവും കൂടുതല്‍ യോഗ നിലകള്‍ ചെയ്തതിനാണ് ഗോള്‍ഡന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ് നേടിയത്. മൂന്നു മിനിട്ടും 18 സെക്കന്‍ഡും കൊണ്ടാണ് സമൃദ്ധി 100 പൊസിഷനുകള്‍ പൂര്‍ത്തിയാക്കിയത്.അന്താരാഷ്ട്ര യോഗാ ദിനത്തിലായിരുന്നു സമൃദ്ധിയുടെ രണ്ടാമത്തെ റെക്കോര്‍ഡ് നേട്ടം. ഒരു മിനിറ്റിനിള്ളില്‍ ചെറിയ ബോക്‌സിനുള്ളില്‍ യോഗയിലെ ഏറ്റവും പ്രയാസമുള്ള 40 പോസുകള്‍ ചെയ്തതിനായിരുന്നു ആ പ്രകടനം. ദിവസവും മൂന്ന് മണിക്കൂര്‍ യോഗ പരിശീലിക്കുന്ന സമൃദ്ധി യോഗയിലെ മികച്ച പ്രകടനത്തിന് പ്രവാസി ഭാരതീയ ദിവസ് 2020 അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്.

Related Topics

Share this story