Times Kerala

ക്ലാസ്സ്മേറ്റ്സ് ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത്  റസിയ എന്ന വേഷം തനിക്ക് വേണമെന്നും എങ്കിൽ മാത്രമേ സിനിമയിൽ അഭിനയിക്കുവെന്ന് കാവ്യ മാധവൻ വാശി പിടിച്ചു..; സംവിധായകൻ ലാൽ ജോസ്

 
ക്ലാസ്സ്മേറ്റ്സ് ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത്  റസിയ എന്ന വേഷം തനിക്ക് വേണമെന്നും എങ്കിൽ മാത്രമേ സിനിമയിൽ അഭിനയിക്കുവെന്ന് കാവ്യ മാധവൻ വാശി പിടിച്ചു..; സംവിധായകൻ ലാൽ ജോസ്

ലാൽജോസിന്റെ മികവുറ്റ സംവിധാനവും മലയാളത്തിന്റെ യൂത്ത് ഐക്കൺ പ്രിഥ്വിരാജ്  ജയസൂര്യ, ഇന്ദ്രജിത്ത്, കാവ്യ മാധവൻ എന്നിവരുടെ  ഗംഭീര പ്രകടനവും നിറഞ്ഞ ചിത്രമായിരുന്നു  ‘ക്ലാസ്സ്‌മേറ്റ്സ്’.വൻ ജനശ്രദ്ധ നേടി മികച്ച വിജയമായി മാറിയ ഈ ചിത്രം ക്യാമ്പസ് പശ്ചാത്തലത്തിൽ കഥപറഞ്ഞ സിനിമയായിരുന്നു.ഇപ്പോളിതാ ചിത്രത്തെ കുറിച്ച് തുറന്നു പറയുകയാണ് താരം.

ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്ന ദിവസമാണ് തന്നോട് കഥ മനസിലായില്ലന്ന് കാവ്യ മാധവൻ പറഞ്ഞത്.അതിനാൽ വീണ്ടും കഥ പറയാൻ ജെയിംസ് ആൽബെർട്ടിനെ താൻ ചുമതലപ്പെടുത്തി. കാവ്യ ഇന്ദ്രജിത്ത് തുടങ്ങിയവർ അഭിനയിക്കുന്ന സീൻ എടുക്കാൻ തുടങ്ങിയപ്പോൾ കാവ്യയെ കണ്ടില്ല. പിന്നീട് ഷൂട്ടിംഗ് ലൊക്കേഷനിൽ മാറിയിരുന്നു കാവ്യ മാധവൻ കരയുന്നത് കാണാനിടയായി.

അപ്പോൾ കാരണം തിരക്കി. അതിന് മറുപടിയായി  താനല്ല ഈ  സിനിമയിലെ നായിക, തനിക്ക് റസിയ എന്ന കഥാപാത്രം വേണമെന്ന് വാശി പിടിച്ചു കാവ്യ. അത് കേട്ടപ്പോൾ തനിക്ക് ദേഷ്യം വന്നെന്നും സിനിമയിൽ ഇത്രയും ഇമേജുള്ള നടി റസിയയുടെ വേഷം ചെയ്താൽ ശരിയാകില്ല എന്നുള്ളത് കൊണ്ടാണ് കാവ്യക്ക് ആ വേഷം നൽകാഞ്ഞതെന്നും ഞാൻ പറഞ്ഞു.

എന്തു വന്നാലും റസിയയുടെ വേഷം കാവ്യയ്ക്ക് നൽകാൻ പറ്റില്ലായിരുന്നു. നിർബന്ധമാണേൽ സെറ്റിൽ നിന്നും പൊയ്‌ക്കോളാനും ആവശ്യപെട്ടു. അത് കേട്ടപ്പോൾ കാവ്യ  കൂടുതൽ കരഞ്ഞു .പിന്നീട് കഥയുടെ ഗൗരവം ഉദാഹരണം സഹിതം നൽകിയപ്പോളാണ് കാവ്യക്ക് ബോധ്യം വന്നത്. അവസാനം മനസില്ല മനസ്സോടെ സമ്മതിച്ചതെന്നും ലാൽ ജോസ് പറഞ്ഞു.

Related Topics

Share this story