Nature

ജപ്തി ഭീഷിണിയെത്തുടർന്ന് തീ കൊളുത്തി ആത്മഹത്യ ചെയ്ത വൈഷ്ണവിയുടെയും ലേഖയുടെയും മൃതദേഹം ഇന്നു സംസ്‌കരിക്കും

നെയ്യാറ്റിൻകര മാരായി മുട്ടത്ത് ജപ്തി ഭീഷിണിയെത്തുടർന്ന് തീ കൊളുത്തി ആത്മഹത്യ ചെയ്ത വൈഷ്ണവിയുടെയും ലേഖയുടെയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഇന്നു സംസ്‌കരിക്കും.സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

ഇന്നലെ ഉച്ചയോടെ നെയ്യാറ്റിൻകര മാരായമുട്ടം സ്വദേശികളായ അമ്മയും മകളും വിടിനുള്ളിൽ സ്വയം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പത്തൊൻപത് വയസുകാരി വൈഷ്ണവി സംഭവസ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു ഗുരുതരമായി പൊള്ളലേറ്റ അമ്മ ലേഖയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു.

പതിനഞ്ച് വർഷം മുന്നെ കാനറ ബാങ്കിൽ നിന്നെടുത്ത ഭവന വായ്പ തിരിച്ചടക്കാത്തതിനെ തുടർന്ന് ബാങ്ക് ജപ്തി നടപടികളരാംഭിച്ചതിൽ മനം നൊന്താണ് ഇരുവരും ആത്മഹത്യ ചെയ്തത്.ബാങ്കിന്റെ ഭാഗത്തു നിന്ന് നിരന്തര സമർദ്ദമുണ്ടായതായാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

You might also like

Comments are closed.