Times Kerala

മമ്മൂട്ടി ചിത്രം ‘ഉണ്ട’യുടെ ടീസര്‍ വ്യാഴാഴ്ച്ച റിലീസ് ചെയ്യും

 
മമ്മൂട്ടി ചിത്രം ‘ഉണ്ട’യുടെ ടീസര്‍ വ്യാഴാഴ്ച്ച റിലീസ് ചെയ്യും

മമ്മൂട്ടി പൊലീസ് ഉദ്യോഗസ്ഥനായെത്തുന്ന ‘ഉണ്ട’ എന്ന ചിത്രത്തിന്റെ ടീസര്‍ വ്യാഴാഴ്ച റിലീസ് ചെയ്യും. ചിത്രത്തിന്റെ സംവിധാനം ഖാലിദ് റഹ്മാനാണ്. കേരളത്തില്‍ നിന്ന് ഒരു കൂട്ടം പോലീസ് ഉദ്യോഗസ്ഥര്‍ നക്‌സലേറ്റുകളുടെ കേന്ദ്രമായ നോര്‍ത്ത് ഇന്ത്യയില്‍ ഇലക്ഷന്‍ ഡ്യൂട്ടിയ്ക്ക് വേണ്ടി വരുകയും പിന്നീട് അരങ്ങേറുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ജെമിനി സ്റ്റുഡിയോസിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ നിര്‍മിക്കുന്ന ചിത്രമാണ് ഉണ്ട. ചിത്രത്തില്‍ ആസിഫ് അലിയും വിനയ് ഫോര്‍ട്ടും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഹര്‍ഷാദ് തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, സുധി കോപ്പ, ജാക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍, അലന്‍സിയര്‍ ലിയോ ലോപ്‌സ് എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

ഒപ്പം ബോളിവുഡ് താരങ്ങളായ ഓംകാര്‍ ദാസ് മണിക്പുരി, ഭഗ്വാന്‍ തിവാരി എന്നിവരും ചിത്രത്തലുണ്ട്. ജിംഷി ഖാലിദും സജിത്ത് പുരുഷനും ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ളയുടെതാണ് സംഗീതം.

Related Topics

Share this story