Times Kerala

‘ശവത്തില്‍ കുത്തല്ലേടാ..’; ആരാധകന്‍െറ കമന്റിന് ഉണ്ണിയുടെ മറുപടി

 
‘ശവത്തില്‍ കുത്തല്ലേടാ..’; ആരാധകന്‍െറ കമന്റിന് ഉണ്ണിയുടെ മറുപടി

മലയാളികള്‍ക്കെന്നും പ്രിയപ്പെട്ട താരമാണ് ഉണ്ണി മുകുന്ദന്‍. കുട്ടികളെ ഏറെ ഇഷ്ടപ്പെടുന്ന ഉണ്ണി കുട്ടികളോടൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ ഉണ്ണി പോസ്റ്റ് ചെയ്ത ചിത്രത്തിന് വന്ന രസകരമായ കമന്റും അതിനു ഉണ്ണി നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടുന്നത്.

പല്ലില്ലാതെ, കുസൃതിച്ചിരിയോടെ നോക്കുന്ന പെണ്‍കുട്ടിയ്ക്കു സമീപം ആ കുഞ്ഞിനെ നോക്കി കൗതുകത്തോടെ നില്‍ക്കുന്ന താരത്തിന്റെ ചിത്രത്തിനു താഴെ ആരാധകര്‍ പതിവു പോലെ രസികന്‍ കമന്റുകളുമായെത്തുകയാണ്. ‘ഞാന്‍ എടുക്കുന്നതു വരെ അവള്‍ ഇങ്ങനെ ചിരിച്ചുകൊണ്ടേയിരുന്നു..ഇവള്‍ ഡാര്‍ലിംഗ് അല്ലേ ‘ എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ ഉണ്ണി ഷെയര്‍ ചെയ്തത്. ഇത് കണ്ട് ഒരു ആരാധകന്‍ ഉണ്ണിയോട് ‘ഏട്ടനും വേണ്ടേ ഇങ്ങനത്തെ ഒരു മോളേ’യെന്ന് ചോദിച്ചു. ആരാധകന്റെ ചോദ്യത്തിന്റെ രസം ഒട്ടും ചോരാതെ ഉണ്ണി മുകുന്ദന്‍ മറുപടി നല്‍കി. ‘ശവത്തില്‍ കുത്തല്ലേടാ..’ എന്താണേലും ഉണ്ണിയുടെ മറുപടി ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

Related Topics

Share this story