Times Kerala

ബിഎംഡബ്ല്യു F850 GS അഡ്വഞ്ചര്‍ ഇന്ത്യ൯ വിപണിയില്‍

 
ബിഎംഡബ്ല്യു F850 GS അഡ്വഞ്ചര്‍ ഇന്ത്യ൯ വിപണിയില്‍

പുതിയ ബിഎംഡബ്ല്യു F850 GS അഡ്വഞ്ചര്‍ വിപണിയില്‍ പുറത്തിറങ്ങി. പൂര്‍ണ്ണ ഇറക്കുമതി മോഡലായാണ് F850 GS അഡ്വഞ്ചര്‍ വില്‍പ്പനയ്ക്ക് വരുന്നത്. ഇരട്ട ചാനല്‍ എബിഎസ്, എല്‍ഇഡി ഹെഡ്‌ലാമ്ബുകള്‍, എല്‍ഇഡി ടെയില്‍ലാമ്ബുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകള്‍, ഡയനാമിക് ട്രാക്ഷന്‍ കണ്‍ട്രോള്‍, സ്വിച്ചബിള്‍ എബിഎസ്, ക്രൂയിസ് കണ്‍ട്രോള്‍, ഡയനാമിക് ESA, ഗിയര്‍ ഷിഫ്റ്റ് അസിസ്റ്റ്, രണ്ടു റൈഡിങ് മോഡുകള്‍, 6.5 ഇഞ്ച് TFT ഡിസ്‌പ്ലേ എന്നിങ്ങനെയാണ് ബിഎംഡബ്ല്യു F850 GS അഡ്വഞ്ചര്‍ എഡിഷന്‍ സവിശേഷതകള്‍. സ്റ്റാന്‍ഡേര്‍ഡ് F850 GS -നെ അടിസ്ഥാനപ്പെടുത്തിയാണ് ഒരുക്കമെങ്കിലും അഡ്വഞ്ചര്‍ പതിപ്പിന്റെ ഡിസൈനില്‍ കാര്യമായ പരിഷ്‌കാരങ്ങള്‍ ഉണ്ട്. ഓഫ്‌റോഡ് ശേഷിക്ക് ആവശ്യമായ മാറ്റങ്ങള്‍ ബൈക്കില്‍ കമ്ബനി വരുത്തിയിട്ടുണ്ട്. രാജ്യമെങ്ങുമുള്ള ബിഎംഡബ്ല്യു മോട്ടോറാഡ് ഡീലര്‍ഷിപ്പുകള്‍ പുതിയ മോഡലിന്റെ ബുക്കിങ് തുടങ്ങി. 15.40 ലക്ഷം രൂപയാണ് വില.

Related Topics

Share this story