Times Kerala

അ​ന്ധ​മാ​യ ബി​ജെ​പി വി​രോ​ധം കൊ​ണ്ട് സി​പി​എം ഇ​ല്ലാ​താ​വു​ക​യാണ്; പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള

 
അ​ന്ധ​മാ​യ ബി​ജെ​പി വി​രോ​ധം കൊ​ണ്ട് സി​പി​എം ഇ​ല്ലാ​താ​വു​ക​യാണ്; പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള

കോ​ഴി​ക്കോ​ട്: അ​ന്ധ​മാ​യ ബി​ജെ​പി വി​രോ​ധം കൊ​ണ്ട് സി​പി​എം ഇ​ല്ലാ​താ​വു​ക​യാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള. 2014 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ല​ഭി​ച്ച വോ​ട്ട് ഇ​രു​മു​ന്ന​ണി​ക​ള്‍​ക്കും ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ല​ഭി​ക്കി​ല്ല. ബി​ജെ​പി​യു​ടെ​യും എ​ന്‍​ഡി​എ​യു​ടെ​യും വോ​ട്ടു​ക​ള്‍ ഇ​ര​ട്ടി​യാ​യി വ​ര്‍​ധി​ക്കു​മെ​ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി​ജെ​പി​ക്ക് എ​ത്ര സീ​റ്റു​ക​ള്‍ ല​ഭി​ക്കു​മെ​ന്നു പ​റ​യാ​ന്‍ താ​ന്‍ പ്ര​വാ​ച​ക​ന​ല്ലെന്നും പറഞ്ഞ അദ്ദേഹം ജ​ന​ങ്ങ​ള്‍ എ​ന്‍​ഡി​എ​ക്കൊ​പ്പ​മാ​ണെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​രു​ന്പോ​ള്‍ മ​ന​സി​ലാ​കുമെന്നും പറഞ്ഞു.

Related Topics

Share this story