Times Kerala

തീർന്നില്ല, പണി വരുന്നതേയുള്ളു.!! രൂപമാറ്റം വരുത്തിയ ബൈക്ക് ഹെൽമറ്റ് വയ്ക്കാതെ ഓടിച്ച പെൺകുട്ടിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ

 
തീർന്നില്ല, പണി വരുന്നതേയുള്ളു.!! രൂപമാറ്റം വരുത്തിയ ബൈക്ക് ഹെൽമറ്റ് വയ്ക്കാതെ ഓടിച്ച പെൺകുട്ടിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ

ഹെൽമറ്റ് ഇല്ലാതെ ബൈക്കോടിച്ച പെൺകുട്ടിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്യും. മോട്ടോർ വാഹനവകുപ്പിന്റേതാണ് തീരുമാനം. രൂപമാറ്റം വരുത്തിയ ബൈക്കാണ് പെൺകുട്ടി ഓടിച്ചത്, അതും ഹെൽമറ്റ് പോലും വയ്ക്കാതെ.ഗിയർ ഇല്ലാത്ത സ്കൂട്ടർ ഓടിക്കുന്നതിനുള്ള ലൈസൻ‌സാണ് പെൺകുട്ടിക്ക് ഉണ്ടായിരുന്നതെന്നു അധികൃതരുടെ പരിശോധനയിൽ കണ്ടെത്തിയിരുന്നു . ഇതുപയോഗിച്ചു ഗിയർ ഉള്ള ബൈക്ക് ഓടിച്ചതിനു പതിനായിരം, ബൈക്ക് രൂപ മാറ്റം വരുത്തിയതിന് പതിനായിരം, ഹെൽമറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചതിനു അഞ്ഞൂറു രൂപയും ചേർത്താണ് 20,500 രൂപ പിഴ ചുമത്തിയത്. ഇതിനു പുറമെയാണ് ലൈസൻസ് റദ്ധാക്കനുള്ള ശുപാർശയും. മോട്ടർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം ഇവരുടെ പുന്തലത്താഴത്തുള്ള വീട്ടിലെത്തിയാണു നടപടി സ്വീകരിച്ചത്. ഹെൽമറ്റു ഇല്ലാതെ പെൺകുട്ടി ബൈക്ക് ഓടിക്കുന്നതായുള്ള പരാതി വിഡിയോ സഹിതം മോട്ടർ വാഹന വകുപ്പിനു ലഭിച്ചു. ഇതേത്തുടർന്നു പരാതി പരിശോധിച്ചു നടപടി സ്വീകരിക്കാൻ എൻഫോഴ്സ്മെന്റ് ആർടിഒ ഡി. മഹേഷ് നിർ‌ദേശിച്ചു. എംവിഐ സുമോദ് സഹദേവൻ, എഎംവിഐമാരായ എസ്.ബിനോജ്, എസ്.യു.അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.‌

Related Topics

Share this story