chem

സൂര്യതാപം; തൊഴില്‍ സമയക്രമം കര്‍ശനമാക്കി

കണ്ണൂര്‍: ജില്ലയില്‍ പകല്‍ താപനില കുറയാത്ത സാഹചര്യത്തില്‍ ജോലി സ്ഥലത്തെ സമയ ക്രമീകരണം മേയ് 20 വരെ ദീര്‍ഘിപ്പിച്ചുകൊണ്ട് ലേബര്‍ കമ്മീഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചു. പകല്‍ 12 മണി മുതല്‍ മൂന്ന് മണിവരെ നേരിട്ട് വെയിലേല്‍ക്കുന്ന രീതിയില്‍ തൊഴിലാളികളെ പണിയെടുപ്പിക്കരുത്. നേരിട്ട് വെയിലേല്‍ക്കുന്ന എല്ലാ തൊഴില്‍ മേഖലകളിലും ഉത്തരവ് ബാധകമാണ്. ഇതുമായി ബന്ധപ്പെട്ട് ജില്ലാതലത്തിലും അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരുടെ നേതൃത്വത്തിലും സ്‌ക്വാഡ് പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പ്രവൃത്തി നിര്‍ത്തി വെപ്പിക്കുന്നതുള്‍പ്പെടെയുളള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു. ഫോണ്‍. 0497 2700353.

You might also like

Comments are closed.