Times Kerala

സ​ഹോ​ദ​ര​നെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ യു​വാ​വി​നെ​തി​രേ കേസെടുത്തു

 
സ​ഹോ​ദ​ര​നെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ യു​വാ​വി​നെ​തി​രേ കേസെടുത്തു

മു​ള്ളേ​രി​യ: മദ്യ ലഹരിയില്‍ സഹോദരനെ ആക്രമിച്ച യുവാവിനെതിരെ കേസെടുത്തു.ഈ ​മാ​സം പ​ത്തി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. ആക്രമണത്തില്‍ പരിക്കേറ്റ ജ​ഗ​നാദയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ ഇയാളുടെ അനുജന്‍ ബാ​ല​കൃ​ഷ്ണ​നെ​തി​രെ​യാ​ണ് ആ​ദൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ജ​ഗ​ന്നാ​ഥ​യു​ടെ വീ​ട്ടു​മു​റ്റ​ത്തെ മ​രംവെ​ട്ടാ​ന്‍ തൊ​ഴി​ലാ​ളി​യാ​യ ബാ​ല​കൃ​ഷ്ണ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ജോ​ലിത്തിര​ക്കാ​ണെ​ന്നും പി​ന്നീ​ട് മു​റി​ക്കാ​മെ​ന്നും ബാ​ല​കൃ​ഷ്ണ​ന്‍ മ​റു​പ​ടി പ​റ​ഞ്ഞു. എ​ങ്കി​ല്‍ താ​ന്‍ മ​റ്റാ​രെ​കൊ​ണ്ടെ​ങ്കി​ലും മു​റി​പ്പി​ച്ചോ​ളാമെ​ന്ന് ജ​ഗ​ന്നാ​ഥ പ​റ​ഞ്ഞു.ഇതില്‍ പ്രകോപിതനായ പ്രതി വൈ​കു​ന്നേ​രം മ​ദ്യല​ഹ​രി​യി​ലെ​ത്തി​ വാ​ക്കുത​ര്‍​ക്ക​മുണ്ടാകുകയും ഇ​തി​നി​ട​യി​ല്‍ കൈ​യി​ലു​ണ്ടാ​യി​രു​ന്ന മ​രം മു​റി​ക്കാ​നു​പ​യോ​ഗി​ക്കു​ന്ന ബ്ലെ​യ്ഡ്കൊ​ണ്ട് ജ​ഗ​ന്നാഥ​യു​ടെ ശ​രീ​ര​ത്തി​ല്‍ വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു.

Related Topics

Share this story