Times Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

 
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

മാനന്തവാടി : മാനന്തവാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പതിനേഴ്കാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു . മാനന്തവാടി ജെസ്സി കുബണൂര്‍ കെഎസ് സുരജിത്ത് (19) ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചതായാണ് പരാതി. തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടിയെയും കൊണ്ട് ബന്ധുക്കള്‍ കോഴിക്കോട് ചികിത്സതേടാന്‍ ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് സുരജിത്തിനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയി പ്രതിയെ റിമാണ്ട് ചെയ്തു.

Related Topics

Share this story