Times Kerala

കെഎസ്‌ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് പോസ്റ്റില്‍ ഇടിച്ചു

 
കെഎസ്‌ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് പോസ്റ്റില്‍ ഇടിച്ചു

മൂവാറ്റുപുഴ :മുവാറ്റുപുഴ മീന്‍കുന്നത്തിന് സമീപം കെഎസ്‌ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് പോസ്റ്റില്‍ ഇടിച്ചുകയറി. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം . മുന്നില്‍ പോയ കാര്‍ പെട്ടെന്ന് തിരിക്കാന്‍ ശ്രമിക്കവേ കാറില്‍ ഇടിക്കാതിരിക്കാന്‍ ബസ് ഡ്രൈവര്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിടുകയായിരുന്നു .സമീപത്തെ പോസ്റ്റില്‍ ഇടിച്ചു നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.കട്ടപ്പനയില്‍ നിന്ന് ആനക്കാംപൊയില്‍ പോകുന്ന കെ എസ് ആര്‍ ടി സി ബസാണ് അപകടത്തില്‍ പെട്ടത് . പരിക്കുകളില്ലാതെ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

Related Topics

Share this story