തിരുവനന്തപുരം: ജൂണ്‍ നാലിന് കേരളത്തില്‍ മണ്‍സൂണ്‍ മഴക്കാലം ആരംഭിക്കും. ഇന്ത്യയില്‍ നാല് മേഖലകളിലും ശരാശരിയില്‍ കുറവ് മഴ മാത്രമേ ലഭിക്കൂവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇന്ത്യയുടെ കിഴക്ക്, വടക്കുകിഴക്ക്,മധ്യ മേഖലകളിലുള്ള സംസ്ഥാനങ്ങളില്‍ ദക്ഷിണേന്ത്യയില്‍ ലഭിക്കുന്നതിനേക്കാള്‍ വളരെ കുറവ് മഴ മാത്രമേ ലഭിക്കൂ. കഴിഞ്ഞ ആഴ്ച കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ശരാശരി മഴ ലഭിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ മാറിയ കാലാവസ്ഥാ സാഹചര്യങ്ങളില്‍ കുറവ് മഴ മാത്രമേ ലഭിക്കൂവെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
Comments are closed.