Times Kerala

ലാത്തി ചാര്‍ജിന്‍റെ രീതിയില്‍ മാറ്റം വരുത്തി കേരള പൊലീസ്

 
ലാത്തി ചാര്‍ജിന്‍റെ രീതിയില്‍ മാറ്റം വരുത്തി കേരള പൊലീസ്

കൊച്ചി: ലാത്തി ചാര്‍ജിന്‍റെ രീതിയില്‍ മാറ്റം വരുത്തി കേരള പൊലീസ്. ലാത്തി ചാര്‍ജിനിടെ ആളുകളുടെ തല പൊട്ടിക്കുന്നത് മുതലായ കടുത്ത മുറകള്‍ ഒഴിവാക്കി തന്ത്രപരമായി ആള്‍ക്കൂട്ടത്തെ നേരിടുക എന്ന ലക്ഷ്യത്തോടെയാണ് കേരള പൊലീസില്‍ പുതിയ രീതിയിലുള്ള ലാത്തി ചാര്‍ജ് പരിശീലിപ്പിക്കാന്‍ ആരംഭിച്ചത്.

സമരങ്ങളില്‍ അക്രമം ഉണ്ടാക്കുന്നവരുടെ കാലിലും കൈയ്യിലും മാത്രമെ പൊലീസ് ഇനി തല്ലുകയുള്ളു. എണ്ണത്തില്‍ കുറവ് പൊലീസുകാര്‍ വലിയ ആള്‍ക്കൂട്ടത്തെ നേരിടുമ്ബോള്‍ ഉണ്ടാവുന്ന പാളിച്ചകള്‍ മറികടക്കാന്‍ സഹായിക്കുന്നതും പൊലീസിനെ ആക്രമിക്കുന്നവരെ എളുപ്പം കീഴടക്കാന്‍ സഹായിക്കുന്നതുമാണ് പുതിയ രീതിയിലുള്ള പരിശീലനം.

Related Topics

Share this story