ജപ്തി നടപടി: മകള്‍ക്ക് പിന്നാലെ അമ്മയും മരിച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കര മാരായമുട്ടത്ത് ജപ്തി നടപടിയെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മയും മരിച്ചു. മാരായിമുട്ടം സ്വദേശി ചന്ദ്രന്റെ ഭാര്യ ലേഖ (40) ആണ് മരിച്ചത്. ഇവരുടെ മകള്‍ വൈഷ്ണവി (19) നേരത്തെ മരണത്തിന് കീഴടങ്ങിയിരുന്നു. 90 ശതമാനം പൊള്ളലോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെ വൈകിട്ട് ഏഴ് മണിയോടെയാണ് ലേഖ മരണത്തിന് കീഴടങ്ങിയത്.

സംഭവത്തില്‍ റവന്യൂ മന്ത്രി ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടി. എ.ഡി.എമ്മിനോട് സംഭവസ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ നിര്‍ദ്ദേശിച്ചു. റവന്യു മന്ത്രി ബാങ്ക് മാനേജരെ ഫോണില്‍ വിളിച്ച് അതൃപ്തി അറിയിച്ചു. സംഭവത്തില്‍ വിശദീകരണം തേടുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. കിടപ്പാടം ജപ്തി ചെയ്യരുതെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും ചുറ്റുമുള്ള സ്ഥലം ജപ്തി ചെയ്യാമെന്നും തോമസ് ഐസക്ക് വ്യക്തമാക്കിയിരുന്നു.

വൈകുന്നേരം മൂന്നു മണിയോടെ ആയിരുന്നു സംഭവം.

You might also like

Leave A Reply

Your email address will not be published.