Times Kerala

ലൈംഗികതയെ കുറിച്ചുള്ള പുതിയ തീയറിയുമായി ജാക്ക് മാ രംഗത്ത്

 
ലൈംഗികതയെ കുറിച്ചുള്ള പുതിയ തീയറിയുമായി ജാക്ക് മാ രംഗത്ത്

ഹോങ്കോങ്: ചൈനീസ് കോടി പതിയും ആലിബാബയുടെ ഉടമയുമായ ജാക്ക് മാ ലൈംഗികതയെ കുറിച്ചുള്ള പുതിയ തീയറിയുമായി രംഗത്ത് . 669 എന്നാണ് ജീവിതത്തില്‍ ലൈംഗിക ബന്ധത്തിന്‍റെ പ്രധാന്യത്തെ വിശേഷിപ്പിക്കുന്ന പുതിയ ആശയത്തിന്‍റെ ചുരുക്കപ്പേര്.

ഒരു വ്യക്തി ആഴ്ചയില്‍ ആറ് ദിവസം, ആറ് തവണ, ഓരോ പ്രാവശ്യവും ദീര്‍ഘനേരം സെക്സില്‍ ഏര്‍പ്പെടണമെന്നാണ് ആലിബാബയുടെ ഉടമ പറയുന്നത്. വെള്ളിയാഴ്ച തന്‍റെ ജീവനക്കാരുടെ സമൂഹ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ആശയത്തെയാണ് അദ്ദേഹം ചുരുക്കി 669 എന്ന് വിശേഷിപ്പിക്കുന്നത്. ഇതില്‍ ഒന്‍പത് എന്നത് ചൈനീസില്‍ ദീര്‍ഘനേരം എന്ന അര്‍ഥം വരുന്ന വാക്കിനെ സൂചിപ്പിക്കുന്നതാണ്. അതെ സമയം ജാക്ക് മാ ജനസംഖ്യ വര്‍ധനവിനെ പ്രോത്സാഹിപ്പിക്കുന്ന ലൈഫ് തീയറിയാണ് അവതരിപ്പിച്ചതെന്ന് ചില പ്രതിഷേധക്കാര്‍ വാദിച്ചു . 102 വധൂവരന്മാര്‍ പങ്കെടുത്ത വിവാഹ ചടങ്ങിലാണ് ജാക്ക് മായുടെ വിവാദമായ പ്രസംഗം അരങ്ങേറിയത്.

അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ തൊഴിലിനായി 996 ഉം ജീവിതത്തില്‍ 669 നുമാണ് വേണ്ടുന്നത്. ജാക്ക് മായുടെ പ്രശസ്തമായ ഈ തീയറികള്‍ക്ക് നിരവധി രസകരമായ മറുപടികളും കിട്ടി.പകല്‍ 996 ഉം, രാത്രി 669 ഉം, എനിക്ക് തോന്നുന്നത് ഒരു മാസത്തിന് മുന്‍പ് ഞാന്‍ എന്നന്നേക്കുമായി ഐസിയുവിലാകുമെന്നാണ് ജാക്ക് മായുടെ തിയറികള്‍ക്ക് ലഭിച്ച രസിപ്പിച്ച പ്രതികരണം .

Related Topics

Share this story