Times Kerala

പിറന്നാൾ ദിനത്തിൽ അച്ഛന് കിടിലൻ സർപ്രൈസ് ഗിഫ്റ്റ് നൽകി ഉണ്ണി മുകുന്ദൻ

 
പിറന്നാൾ ദിനത്തിൽ അച്ഛന് കിടിലൻ സർപ്രൈസ് ഗിഫ്റ്റ് നൽകി ഉണ്ണി മുകുന്ദൻ

മലയാള സിനിമയിലെ മസില്‍മാന്‍ എന്ന് അറിയപ്പെടുന്ന താരമാണ് ഉണ്ണി മുകുന്ദന്‍. നിരവധി ആരാധകരുളള താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.ഇപ്പോളിതാ  പിറന്നാൾ ദിനത്തിൽ അച്ഛന് ഒരു സർപ്രൈസ് ഗിഫ്റ്റ് നൽകിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ.​ അച്ഛനേറെ ഇഷ്ടപ്പെട്ട രണ്ടു ബൈക്കുകളാണ് ഉണ്ണി മുകുന്ദൻ പിറന്നാൾ സമ്മാനമായി നൽകിയിരിക്കുന്നത്. അച്ഛൻ ഉപയോഗിച്ച് കൈമറിഞ്ഞു പോയ പഴയ മോഡൽ ഹീറോ ഹോണ്ട സിഡി 100 ബൈക്കും   ഇതിനൊപ്പം യെസ്ഡി 250 സിസി ബൈക്കും ഉണ്ണി മുകുന്ദൻ  സമ്മാനമായി നൽകിയത്.

മുമ്പ് വിറ്റുകളഞ്ഞ ബൈക്കുകളോടുള്ള അച്ഛന്റെ ഇഷ്ടം മനസിലാക്കിയ താരം അതേ പോലുള്ള ബൈക്കുകള്‍ തന്നെ അച്ഛന് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. സിഡി 100 ലഭിച്ചില്ലെങ്കിലോ എന്ന് കരുതിയാണ് യെസ്ഡി 250 വാങ്ങിയത്. അപ്പോഴേക്കും സിഡി 100 ഉം ലഭിച്ചു. ഇതോടെ രണ്ട് ബൈക്കുകളും അച്ഛന് സമ്മാനമായി നൽകുകയായിരുന്നു.

 

View this post on Instagram

 

Happy Birthday Acha! M glad U got your rides Back !! Thank You @motopadrone for restoring the boys 🔥 — #TeamUM

A post shared by Unni Mukundan (@iamunnimukundan) on

Related Topics

Share this story