Times Kerala

ന​രേ​ന്ദ്ര മോ​ദി​യു​ടെ പൊങ്ങച്ചത്തിനെ പ​രി​ഹ​സി​ച്ച്‌ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി രം​ഗ​ത്ത്

 
ന​രേ​ന്ദ്ര മോ​ദി​യു​ടെ പൊങ്ങച്ചത്തിനെ പ​രി​ഹ​സി​ച്ച്‌ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി രം​ഗ​ത്ത്

നീ​മ​ച്ച്‌: ബാലക്കോട്ട് ഇന്ത്യന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ റഡാറുകള്‍ മറയ്ക്കാന്‍ മേഘങ്ങള്‍ക്ക് കഴിയുമെന്ന് താ​ന്‍ സൈ​ന്യ​ത്തെ ഉ​പ​ദേ​ശി​ച്ചെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പൊങ്ങച്ചത്തിനെ പ​രി​ഹ​സി​ച്ച്‌ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി രം​ഗ​ത്ത്.

ഇ​ന്ത്യ​യി​ല്‍ മ​ഴ പെ​യ്യു​ന്പോ​ള്‍ റ​ഡാ​റി​ല്‍​നി​ന്ന് വി​മാ​നം അ​പ്ര​ത്യ​ക്ഷ​മാ​കു​മോ​യെ​ന്ന് മോ​ദി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് രാ​ഹു​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. മ ധ്യ​പ്ര​ദേ​ശി​ലെ നീ​മി​ച്ചി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ സം​സാ​രി​ക്ക​വെയാണ് രാ​ഹു​ലിന്റെ രൂക്ഷ പരിഹാസം. തെരഞ്ഞടുപ്പ്‌ വേളയില്‍ നരേന്ദ്ര മോ​ദി ബോ​ളി​വു​ഡ് ന​ട​ന്‍ അ​ക്ഷ​യ് കു​മാ​റി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തെ​യും രാ​ഹു​ല്‍ പ​രി​ഹ​സി​ച്ചു.
‘കു​ട്ടി​ക്കാ​ല​ത്ത് മാ​ങ്ങ തി​​ന്ന​തു​ള്‍​പ്പെ​ടെ രാ​ഷ്ട്രീ​യ​ത്തി​ന​പ്പു​റ​മു​ള്ള നിരവധി കാ​ര്യ​ങ്ങ​ള്‍ നി​ങ്ങ​ള്‍ അ​വി​ടെ സം​സാ​രി​ച്ചപ്പോള്‍ തൊ​ഴി​ലി​ല്ലാ​ത്ത യു​വാ​ക്ക​ള്‍​ക്കു​വേ​ണ്ടി എ​ന്തു ചെ​യ്തു​വെ​ന്ന് മാ​ത്രം നിങ്ങള്‍ പറഞ്ഞില്ല.. അതേക്കുറിച്ച്‌ മാത്രമാണ് ഞങ്ങള്‍ നിങ്ങളോട് ആവര്‍ത്തിച്ച്‌ ചോദിച്ചു കൊണ്ടിരിക്കുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു .

Related Topics

Share this story