മാതാപിതാക്കള്‍ പഠിക്കാനായി പൂട്ടിയിട്ട 16 കാരി തീ പിടുത്തത്തില്‍ മരിച്ചു ; തീ പിടുത്ത സമയത്ത് പെണ്‍കുട്ടിയ്ക്ക് വീടിന് പുറത്തേക്ക് രക്ഷപ്പെടാനായില്ല

വീട്ടില്‍ നിന്ന് പുറത്തിറങ്ങാതിരിക്കാന്‍ മാതാപിതാക്കള്‍ മുറിയില്‍ പൂട്ടിയിട്ട 16 കാരി തീപിടുത്തത്തെ തുടര്‍ന്ന് മരിച്ചു. വകോല സ്‌റ്റേഷനിലെ പോലീസ് നായികിന്റെ മകള്‍ ശ്രാവണി ചവാനാണ് മരിച്ചത്. മുംബൈ ദാദര്‍ സബര്‍ബനിലെ പോലീസ് സ്‌റ്റേഷന്‍ വളപ്പിലെ അഞ്ചുനില പാര്‍പ്പിട സമുച്ചയത്തിലാണ് സംഭവം.

പാര്‍പ്പിട സമുച്ചയത്തിലെ മൂന്നാം നിലയിലെ ഫ്‌ളാറ്റിലാണ് ശ്രാവണിയും കുടുംബവും താമസിച്ചിരുന്നത്. ഞായറാഴ്ച മാതാപിതാക്കള്‍ വിവാഹത്തിന് പോകവേ, പഠനം പൂര്‍ത്തിയാക്കാതെ പെണ്‍കുട്ടി പുറത്തിറങ്ങാതിരിക്കാനായി മുറി പൂട്ടിയിടുകയായിരുന്നു. തുടര്‍ന്ന് തീ പിടിത്ത സമയത്ത് പെണ്‍കുട്ടിയ്ക്ക് വീടിന് പുറത്തേക്ക് രക്ഷപ്പെടാനായില്ല.

ഉച്ചയ്ക്ക് 1.45 ഓടെയാണ് ഫ്‌ളാറ്റില്‍ തീപിടിത്തമുണ്ടായത്. ഗുരുതര പൊള്ളലേറ്റ ശ്രാവണിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തീപിടുത്ത കാരണം വ്യക്തമല്ലെന്നും ഒഴിഞ്ഞ മണ്ണെണ്ണ ജാര്‍ സ്ഥലത്ത് നിന്ന് കണ്ടെടുത്തതായും അഗ്നിശമനസേന ഓഫീസര്‍ അറിയിച്ചു. വീട്ടു സാമഗ്രികളും ഇലക്ട്രിക്കല്‍ ഉപകരണവും തീ പിടുത്തത്തില്‍ കത്തി നശിച്ചു.

Loading...
You might also like

Leave A Reply

Your email address will not be published.