ഗോഡ്‌സെ തീവ്രവാദി തന്നെ ; അതിനെക്കാള്‍ വലിയ വിശേഷണമുണ്ടെങ്കില്‍ അതായിരിക്കും അയാള്‍ക്ക് ചേരുക ; കമല്‍ഹാസന് പിന്തുണയുമായി തേജസ്വി യാദവ്

ഇന്ത്യയിലെ ആദ്യത്തെ ഭീകരന്‍ ഹിന്ദുവാണെന്നും അത് ഗാന്ധിഘാതകനായ ഗോഡ്‌സെയാണെന്നുമുള്ള കമല്‍ ഹാസന്റെ പരാമര്‍ശത്തിന് പിന്തുണയുമായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. കമല്‍ ഹാസന്റെ പ്രസ്താവന ബിജെപി ഉള്‍പ്പെടെയുള്ള വലതുപക്ഷ പാര്‍ട്ടികള്‍ ആയുധമാക്കുന്നതിനിടെയാണ് നടന്റെ പ്രസ്താവനയില്‍ തെറ്റില്ലെന്ന വാദവുമായി തേജസ്വി യാദവ് രംഗത്തെത്തുന്നത്. ഇന്ത്യയുടെ രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയത് ഒരു തീവ്രവാദി തന്നെയാണെന്നും അതിനെക്കാള്‍ വലിയ വിശേഷണമുണ്ടെങ്കില്‍ അതായിരിക്കും അയാള്‍ക്ക് ചേരുന്നതെന്നും തേജസ്വി യാദവ് പറഞ്ഞു.

ചെന്നൈയിലെ ഒരു തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിനിടെയായിരുന്നു കമല്‍ ഹാസന്റെ വിവാദപ്രസംഗം. മുസ്ലീം ഭൂരിപക്ഷ മണ്ഡലമായ അറവകുറിച്ചിയില്‍ വെച്ചായിരുന്നു സംഭവം. എന്നാല്‍ തന്റെ പരാമര്‍ശം ഇവിടുത്തെ മുസ്ലീം വോട്ടര്‍മാരെ ലക്ഷ്യമിട്ടല്ലെന്നും കമല്‍ ഹാസന്‍ വിശദീകരിച്ചിരുന്നു.

പിന്നാലെ കമല്‍ ഹാസനെതിരെ രൂക്ഷമായ പ്രതിഷേധവുമായി ബിജെപി എത്തുകയായിരുന്നു. കമല്‍ ഹാസന്റെ നാവ് മുറിച്ചു കളയണമെന്നായിരുന്നു എഐഎഡിഎംകെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ കെ ടി രാജേന്ദ്ര ബാലാജിയുടെ പ്രതികരണം

You might also like

Leave A Reply

Your email address will not be published.