Times Kerala

റാണാ ദഗുബതിയുടെ വിവാഹം ഈ മാസം എട്ടിന്..; അതിഥികളുടെ എണ്ണം മുപ്പതിൽ കൂടില്ലെന്ന് താരം

 
റാണാ ദഗുബതിയുടെ വിവാഹം ഈ മാസം എട്ടിന്..; അതിഥികളുടെ എണ്ണം മുപ്പതിൽ കൂടില്ലെന്ന് താരം

ബ്രഹ്മാണ്ഡ ചിത്രം ‘ബാഹുബലി’യിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് റാണ ദഗ്ഗുബാട്ടി. വിവാഹ തിരക്കിലാണ് റാണ ഇപ്പോൾ. ആഗസ്ത് എട്ടിനാണ് റാണയും മിഹീഖ ബജാജും തമ്മിലുള്ള വിവാഹം. ഹൈദരാബാദ് സ്വദേശിയാണ് മിഹീഖ ബജാജ്.

കൊറോണ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും വിവാഹം. 30ൽ താഴെ അതിഥികളെ മാത്രമേ വിവാഹത്തിനുണ്ടാവൂ.  സ്പെഷ്യൽ തീമിലാവും വിവാഹമെന്നും റിപ്പോർട്ടുകളുണ്ട്.

“കോവിഡ് 19 ടെസ്റ്റ് നടത്തിയതിനു ശേഷമേ അതിഥികൾ വിവാഹത്തിനെത്തൂ. സോഷ്യൽ ഡിസ്റ്റൻസിഗ് പാലിക്കുന്ന രീതിയിലാവും വേദി സജ്ജീകരിക്കുക. വെന്യൂവിൽ എല്ലായിടത്തും സാനിറ്റൈസ് സൗകര്യവും ഒരുക്കും. സന്തോഷമുള്ള ഈ അവസരത്തിൽ ചടങ്ങിനെത്തുന്ന എല്ലാവരുടെയും സുരക്ഷയും പ്രധാനമാണ്,” റാണായുടെ പിതാവ് ദഗ്ഗുബാട്ടി സുരേഷ് ബാബു ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

Related Topics

Share this story