Times Kerala

മാർക്കറ്റിലേക്ക് പോയ സ്ത്രീയുടെ നേരെ ആസിഡ് ആക്രമണം; പ്രതികൾ ഓടി രക്ഷപ്പെട്ടു; അക്രമത്തിനു പിന്നിൽ സ്ത്രീയുടെ ഭർത്താവിനോടുള്ള വിരോധം

 
മാർക്കറ്റിലേക്ക് പോയ സ്ത്രീയുടെ നേരെ ആസിഡ് ആക്രമണം; പ്രതികൾ ഓടി രക്ഷപ്പെട്ടു; അക്രമത്തിനു പിന്നിൽ സ്ത്രീയുടെ ഭർത്താവിനോടുള്ള വിരോധം

ലക്‌നൗ: ഉത്തർപ്രദേശിലെ മഥുരയിൽ ആസിഡ് ആക്രമണത്തിൽ സ്ത്രീക്ക് പരിക്കേറ്റു. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്‌. മാർക്കറ്റിലേക്ക് നടന്നു പോകുകയായിരുന്ന സ്ത്രീയുടെ നേരെ ഒരു കൂട്ടം യുവാക്കൾ ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടു.

ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്‌ത്രീയുടെ നില തൃപ്തികരമാണെന്ന് ജില്ലാ പൊലീസ് അറിയിച്ചു. നാലുപേർ ചേർന്നാണ് ആസിഡ് ആക്രമണം നടത്തിയതെന്ന് സ്ത്രീയുടെ ഭർത്താവ് പോലീസി പരാതി നൽകിയിട്ടുണ്ട്. സ്ത്രീയുടെ ഭർത്താവ് അഭിഭാഷകനാണെന്നും പ്രതികളുമായി തർക്കം ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Related Topics

Share this story