Times Kerala

നടി മാളവിക മോഹനന് ജന്മദിനാശംകള്‍ നേര്‍ന്ന് ‘മാസ്റ്റര്‍’ ടീം..; ചിത്രത്തിലെ ലുക്ക് പോസ്റ്റർ  പുറത്തുവിട്ടു

 
നടി മാളവിക മോഹനന് ജന്മദിനാശംകള്‍ നേര്‍ന്ന് ‘മാസ്റ്റര്‍’ ടീം..; ചിത്രത്തിലെ ലുക്ക് പോസ്റ്റർ  പുറത്തുവിട്ടു

നടി മാളവിക മോഹനന് ജന്മദിനാശംകള്‍ നേര്‍ന്ന് ‘മാസ്റ്റര്‍’ ടീം. ചിത്രത്തിലെ താരത്തിന്റെ ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. വിജയ്‌ക്കൊപ്പമുള്ള പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കോളജ് പ്രൊഫസര്‍മാരായാണ് വിജയ്‌യും മാളവികയും വേഷമിടുന്നത്.

വിജയ് സേതുപതി വില്ലനായെത്തുന്ന ചിത്രത്തില്‍ ആന്‍ഡ്രിയ, ശന്തനു, അര്‍ജുന്‍ ദാസ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഏപ്രിലില്‍ റിലീസ് ചെയ്യാനിരുന്ന സിനിമ കോവിഡ് ലോക്ഡൗണിനിടെ റിലീസ് മാറ്റി വെയ്ക്കുകയായിരുന്നു.

Related Topics

Share this story