Times Kerala

ഷൈന്‍ ടോം ചാക്കോ- രജിഷ വിജയന്‍ ചിത്രം ‘ലവി’ന്റെ ഫസ്റ്റ് ലുക്ക്‌ പുറത്തുവിട്ടു 

 
ഷൈന്‍ ടോം ചാക്കോ- രജിഷ വിജയന്‍ ചിത്രം ‘ലവി’ന്റെ ഫസ്റ്റ് ലുക്ക്‌ പുറത്തുവിട്ടു 

കോവിഡ് പ്രതിസന്ധികള്‍ക്കിടെ ഷൂട്ടിംഗ് ആരംഭിച്ച് പൂര്‍ത്തിയാക്കിയ ലോകത്തിലെ തന്നെ ഒരേയൊരു ചിത്രമെന്ന പ്രത്യേകതയുമായി എത്തുന്ന ഷൈന്‍ ടോം ചാക്കോ- രജിഷ വിജയന്‍ ചിത്രമാണ്  ‘ലവ്’. ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പുറത്തുവിട്ടു. ഖാലിദ് റഹമാന്‍ സംവിധാനം ചെയ്യുന്ന ചിത്രം ആഷിഖ് ഉസ്മാന്‍ ആണ് നിര്‍മ്മിക്കുന്നത്.

ചിത്രത്തിന് ആശംസകളുമായി സിനിമാതാരങ്ങളും രംഗത്തെത്തി. ”ലവ് – കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ഷൂട്ടിംഗ് ആരംഭിച്ചു പൂര്‍ത്തിയായ ആദ്യ മലയാള സിനിമ..” എന്നാണ് പോസ്റ്റര്‍ പങ്കുവെച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

Related Topics

Share this story