Times Kerala

കോഴിക്കോട് സ്വദേശി മക്കയില്‍ ഷോക്കേറ്റ് മരിച്ചു

 
കോഴിക്കോട് സ്വദേശി മക്കയില്‍ ഷോക്കേറ്റ് മരിച്ചു

മക്ക: മലയാളി യുവാവ് മക്കയില്‍ ഷോക്കേറ്റ് മരിച്ചു. കോഴിക്കോട് സ്വദേശി പന്തീരാങ്കാവ് നടുവീട്ടില്‍ മുഹമ്മദ് കുട്ടി ഹാജിയുടെ മകന്‍ അബ്ദുല്‍ ഹാരിസ് (39)ആണ് മരിച്ചത്. മക്കയിലെ ശറായ എന്ന സ്ഥലത്ത് ഇദ്ദേഹം നടത്തുന്ന ഇന്ത്യന്‍ ഹോട്ടലില്‍ ഫ്രീസര്‍ വൃത്തിയാക്കുന്നതിനിടെ ഷോക്കേല്‍ക്കുകയും തല്‍ക്ഷണം മരിക്കുകയുമായിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം.20 വര്‍ഷത്തോളമായി പ്രവാസിയായ ഇദ്ദേഹം കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി നാട്ടില്‍ എത്തി തിരികെ പോയത്. മാതാവ്: പുത്തലത്ത് സുബൈദ, ഭാര്യ: കായിക്കല്‍ ഷാദിയ (ചെറുവാടി). മക്കള്‍: ഇലാന്‍ മുഹമ്മദ്, ഇഷാന്‍ ഹമീദ്, ഇഫ്രാന്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം മക്കയില്‍ തന്നെ ഖബറടക്കും.

Related Topics

Share this story