Times Kerala

തെരുവില്‍ തുണിത്തരങ്ങള്‍ കച്ചവടം ചെയ്തിരുന്ന സംഘത്തിന്റെ തുണികള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയ സംഘം അറസ്റ്റിൽ

 
തെരുവില്‍ തുണിത്തരങ്ങള്‍ കച്ചവടം ചെയ്തിരുന്ന സംഘത്തിന്റെ തുണികള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയ സംഘം അറസ്റ്റിൽ

കോഴിക്കോട്: തെരുവില്‍ തുണിത്തരങ്ങള്‍ കച്ചവടം ചെയ്തിരുന്ന സംഘത്തിന്റെ തുണികള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയ സംഘം അറസ്റ്റിൽ.സംഭവത്തിൽ കണ്ണാടിക്കല്‍ ഷാജി, കറുത്തേടത്ത് കായലം ടി.കെ. അബ്ദുള്‍കരീം, തിരൂര്‍ മുത്തൂര്‍ പൂക്കോയ, ചേവായൂര്‍ കെ.പി. ഫൈസല്‍ എന്നിവരെയാണ് കോഴിക്കോട് ടൗണ്‍ പോലീസ് പിടികൂടിയിരിക്കുന്നത്. തെരുവ് കച്ചവടക്കാര്‍ കച്ചവടത്തിനുശേഷം വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചുവെക്കുന്ന തുണിത്തരങ്ങളായിരുന്നു ഈ സംഘം മോഷ്ടിച്ച് വില്പന നടത്തിയിരുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് പോലീസ് സംഘം ഇവരെ പിടികൂടിയത്. ഒരു ചാക്ക് നിറയെ റെഡിമെയ്ഡ് തുണിത്തരങ്ങളും പ്രതികളില്‍നിന്ന് പിടിച്ചെടുത്തു. കോവിഡ് കാലത്തെ ഇളവില്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയ കണ്ണാടിക്കല്‍ ഷാജി വിവിധ സ്റ്റേഷനുകളിലായി 20-ഓളം കേസുകളില്‍ പ്രതിയാണ്.

Related Topics

Share this story