Nature

ഇന്ത്യയുടെ പ്രദേശങ്ങൾ ഉൾപ്പെടുത്തി പാകിസ്ഥാന്‍ പുതിയ ഭൂപടം പുറത്തിറക്കി

ഇസ്ലാമാബാദ്: ജമ്മുകശ്മീരില്‍ പൂര്‍ണ അവകാശവാദം ഉന്നയിച്ച് പാകിസ്താന്‍ രംഗത്ത്.ഇതിന്റെ ഭാഗമെന്നോണം ഇന്ത്യയുടെ പ്രദേശങ്ങൾ ഉൾപ്പെടുത്തി പാക്കിസ്ഥാൻ പുതിയ ഭൂപടം പുറത്തിറക്കി. സർ ക്രിക്ക് കൂടി ഉൾപ്പെടുത്തിയുള്ള ഭൂപടമാണ് പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പുറത്തിറക്കിയത്. ഗുജറാത്തിലെ ജുനഗഡ് ഭൂപടത്തിൽ അതി‍ർത്തിയായായും കാണിച്ചിട്ടുണ്ട്. ഇത് ചരിത്രപരമായ ദിവസമാണെന്ന് ഭൂപടം പുറത്തിറക്കിക്കൊണ്ട് ഇമ്രാൻ ഖാൻ പറഞ്ഞു. പത്ത് വർഷത്തിന് ശേഷമാണ് പാക്കിസ്ഥാൻ പുതിയ രാഷ്ട്രീയ ഭൂപടം പുറത്തിറക്കുന്നത്.ജമ്മു കശ്മീർ, ലഡാക്ക് തുടങ്ങിയ മേഖലകൾ ഭാഗമാണെന്ന അവകാശവാദം പുതിയ ഭൂപടത്തിലും പാക്കിസ്ഥാൻ ആവർത്തിക്കുന്നു.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.