Times Kerala

സിവില്‍ എഞ്ചിനീയറിംഗ് ത്രിവത്സര ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

 
സിവില്‍ എഞ്ചിനീയറിംഗ് ത്രിവത്സര ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

ഐ.എച്ച്‌.ആര്‍.ഡിയ്ക്കു കീഴിലുളള പാലക്കാട് കുഴല്‍മന്ദം ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ പോളിടെക്നിക് കോളേജില്‍ സിവില്‍ എഞ്ചിനീയറിംഗ് ത്രിവത്സര ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി./തത്തുല്യ യോഗ്യതയുളളവരാകണം അപേക്ഷകര്‍. . www.ihrdmptc.org ല്‍ മെയ് 30 ന് മുമ്ബായാമ് അപേക്ഷിക്കേണ്ടത്. സമര്‍പ്പിക്കുകയും അപേക്ഷയുടെ പ്രിന്റ് ഔട്ട്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, എന്നിവയും 200 രൂപ അപേക്ഷാഫീസും സഹിതം ( പട്ടികജാതി /പട്ടികവര്‍ഗ്ഗം 100 രൂപ) ജൂണ്‍ 3 ന് മുമ്ബായി കോളേജ് ഓഫീസില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങളും പ്രോസ്പെക്ടസും കോളേജ് വെബ്സൈറ്റില്‍ ലഭ്യമാണ്. 50 ശതമാനം സീറ്റുകള്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു . ഫോണ്‍ 04922272900, 8547005086.

Related Topics

Share this story