Nature

ജിമ്മുകൾക്കും യോഗ സെന്‍ററുകള്‍ക്കും ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കാം

ന്യൂഡൽഹി: രാജ്യത്തെ അൺലോക്ക് മൂന്നാം ഘട്ടത്തിന്‍റെ ഭാഗമായി ജിമ്മുകൾക്കും യോഗ സെന്‍ററുകള്‍ക്കും ഇന്ന് മുതൽ തുറന്നു പ്രവർത്തിക്കാം. കേന്ദ്ര സർക്കാർ പുറത്തിക്കിയ മാർഗനിർദേശങ്ങൾക്ക് അനുസരിച്ചായിരിക്കണം പ്രവർത്തനം.

സ്ഥാപനങ്ങൾക്കുള്ളിൽ ആറടി അകലം പാലിച്ചു വേണം പരിശീലനം നടത്താൻ. ഉപകരണങ്ങളും ഇത് അനുസരിച്ച് സ്ഥാപിക്കണം. തിരക്ക് ഒഴിവാക്കാൻ പരിശീലനത്തിന് എത്തുന്നവർക്കായി ഷിഫറ്റ് സമ്പ്രാദയം ഏർപ്പെടുത്തണം. സ്ഥാപനത്തിനകവും ഉപകരണങ്ങളും അണിവിമുക്തമാക്കണം. പരിശീലനസമയത്ത് മുഖാവരണം നിർബന്ധമല്ല. അതെസമയം, നിയന്ത്രിത മേഖലകളിലെ സ്ഥാപനങ്ങൾക്ക് പ്രവ‍ർത്താനുമതിയില്ല.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.